Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാപകൽ പിതാവിന് മുന്നിൽ നിന്ന് 15കാരനെ തട്ടികൊണ്ടുപോയി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
kidnapping visuals
cancel

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ പിതാവിന്‍റെ മുന്നിൽ നിന്ന് 15കാരനെ തട്ടികൊണ്ട് പോകുന്ന സ്ത്രീയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. ബുധനാഴ്ച ഉച്ച രണ്ട് മണിയോടെ പിതാവിന്‍റെ ഹോട്ടലിന് മുന്നിൽ നിന്നാണ് കുട്ടിയെ തട്ടികൊണ്ട് പോയത്.

ഹോട്ടലിനു മുന്നിൽ നിർത്തിയിട്ട വെള്ള സ്കോഡയിൽ നിന്ന് ഇറങ്ങിയ യുവതി ഹോട്ടലിൽ കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. പുറത്ത് വന്ന യുവതി നിർത്തിയിട്ട കാറിൽ കുട്ടിയെ ബലമായി കയറ്റി വേഗത്തിൽ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മകന്‍റെ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നതായി പിതാവ് കൃഷ്ണജ് പറഞ്ഞു. പരിസര പ്രദേശങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് തട്ടികൊണ്ട് പോകൽ സ്ഥിരീകരിച്ചത്.

കുട്ടിയെ കണ്ടെത്തുന്നതിനായി മൂന്ന് പൊലീസ് സംഘങ്ങളെ ചുമതലപ്പെടുത്തിയതായി അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ അശോക് കുമാർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 15-Year-Old Boy Kidnapped In Broad Daylight By Woman In Front Of His Father’s Hotel In Greater Noida
Next Story