ഓരോ ഗ്രാമത്തിൽ നിന്നും 15 പേർ; വിളവെടുപ്പ് കാലത്തും സമരം ശക്തമാക്കാൻ കർഷകർ
text_fieldsന്യൂഡൽഹി: വിളവെടുപ്പ് കാലത്തും ഡൽഹി അതിർത്തികളിലെ സമരം സജീവമാക്കി നിർത്താൻ കർഷകർ. വിളവെടുപ്പിനായി കർഷകർ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങുേമ്പാൾ സമരത്തിന്‍റെ തീവ്രത കുറയാതിരിക്കാനാണ് നടപടി. വിളവെടുപ്പ് കാലത്ത് ഓരോ ഗ്രാമത്തിൽ നിന്നും 15 േപരെ എത്തിച്ച് സമരം ശക്തമാക്കാനാണ് കർഷകരുടെ നീക്കം.
സമരം നടക്കുന്ന ഗാസിപൂർ അതിർത്തിയിൽ മാത്രം 4,000 മുതൽ 5000 ആളുകളെ ആവശ്യമുണ്ടെന്ന് കർഷക സംഘടന നേതാവ് ഗുർമീത് സിങ് പറഞ്ഞു. ഞങ്ങളെ സമര സ്ഥലത്ത് നിന്ന് മാറ്റാൻ സർക്കാർ പരമാവധി ശ്രമിക്കും. ഇത് മുന്നിൽ കണ്ട് തന്നെയാണ് ഒരുക്കങ്ങൾ നടത്തുന്നത്. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ആളുകളെ സമരസ്ഥലത്ത് എത്തിക്കാനാവുമെന്നും ഗുർമീത് സിങ് പറഞ്ഞു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ വിളവെടുപ്പ് കാലം വരികയാണ്. വടക്കൻ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലെ താരായി മേഖലയിലും കരിമ്പിന്‍റെ വിളവെടുപ്പ് കാലമാണ് വരാൻ പോകുന്നത്. കരിമ്പ് വിളവെടുത്ത് സമീപത്തെ മില്ലുകളിലെത്തിക്കാൻ വലിയ രീതിയിലുള്ള മനുഷ്യാധ്വാനം ആവശ്യമാണ്. യു.പിയിലേയും ഉത്തരാഖണ്ഡിലേയും കർഷകർ വിളവെടുപ്പിനായി പോകുേമ്പാഴുള്ള വിടവ് നികത്തുന്നതിനാണ് ഓരോ ഗ്രാമത്തിൽ നിന്നും 15 പേർ എന്ന ക്രമീകരണം ഏർപ്പെടുത്തുന്നതെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

