Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധാരാവിയിൽ 15 പേർക്ക്​...

ധാരാവിയിൽ 15 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ധാരാവിയിൽ 15 പേർക്ക്​ കൂടി കോവിഡ്​
cancel

മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 238ലേ​റെ പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​ത ി​ൽ 217 പേ​ർ മും​ബൈ ന​ഗ​ര​ത്തി​ൽ​നി​ന്നാ​ണ്. ഞാ​യ​റാ​ഴ്​​ച 15 പേ​ർ​ക്കു​കൂ​ടി രോ​ഗം ബാധിച്ച​തോ​ടെ ധാ​രാ​വി​യ ി​ൽ കോ​വി​ഡ്​ ബാ​ധി​ത​ർ 43 ആ​യി. ഇ​തി​ന​കം നാ​ലു​​പേ​ർ മ​രി​ച്ചു. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള​വ​രാ​ണ്​ പ ു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​വ​രി​ൽ ഒ​മ്പ​ത​ു​​പേ​ർ. ഇ​തോ​ടെ മും​ബൈ​യി​ലെ 1,399 പേ​ര​ട​ക്കം മ​ഹാ​രാ​ഷ്​​ ട്ര​യി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,000 ക​ട​ന്നു. ഇ​തു​വ​രെ കോ​വി​ഡ്​​മൂ​ലം 143 മ​ര​ണ​മാ​ണ്​ സം​സ്​​ ഥാ​ന​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. 16 മ​ര​ണ​ങ്ങ​ൾ കോ​വി​ഡ്​​മൂ​ല​മാ​ണെ​ന്ന്​ ഞാ​യ​റാ​ഴ്​​ച സ്ഥി​രീ​ക​ രി​ച്ച​തോ​ടെ മും​ബൈ​യി​ലെ മ​ര​ണ​സം​ഖ്യ 92 ആ​യി.

പ്ര​മു​ഖ ചാ​ന​ലി​ലെ മൂ​ന്നു​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലാ​യ താ​ജി​ലെ ആ​റു​ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്​ ബാ​ധി​ച്ചു. ചാ​ന​ൽ വാ​ട​ക​ക്കെ​ടു​ത്ത പ​വാ​യി​ലെ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച്​ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​മാ​യി ബ​ന്ധ​മു​ള്ള 37 പേ​രു​ടെ റി​പ്പോ​ർ​ട്ട്​ നെ​ഗ​റ്റി​വാ​ണെ​ങ്കി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച മും​ബ്ര പൊ​ലി​സി​ലെ സീ​നി​യ​ർ ഇ​ൻ​സ്​​പെ​ക്​​ട​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​ലി​സു​കാ​രെ​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

സ​ന്ദ​ർ​ശ​ന​ത്തി​ന്​ എ​ത്തി​യ​വ​രും വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​ത്തി​നി​ടെ വ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മ​ല​യാ​ളി​ക​ൾ മും​ബൈ​യി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​രെ േറാ​ഡ്​ മാ​ർ​ഗം നാ​ടെ​ത്തി​ക്കാ​ൻ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ ശ്ര​മി​ക്കു​ന്നു. എ​ന്നാ​ൽ, ക​ർ​ണാ​ട​ക അ​തി​ർ​ത്തി അ​ട​ച്ച​ത്​ ​ പ്ര​തി​സ​ന്ധി​യാ​യി. ന​ഗ​ര​ത്തി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്ക്​ മും​ബൈ​യി​ൽ ചെ​റു​കി​ട ഹോ​ട്ട​ലു​ക​ൾ ന​ട​ത്തു​ന്ന ബ​ജ​റ്റ്​ ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ താ​മ​സ, ഭ​ക്ഷ​ണ സൗ​ക​ര്യം ന​ൽ​കു​ന്നു​ണ്ട്.

അതേസമയം, പു​ണെ​യി​ലെ റൂ​ബി ഹാ​ൾ മ​ൾ​ട്ടി​സ്​​പെ​ഷാ​ലി​റ്റി ആ​ശ​ു​പ​ത്രി​യി​ൽ ര​ണ്ടു​​ മ​ല​യാ​ളി​ക​ള​ട​ക്കം മൂ​ന്നു​ ന​ഴ്​​സു​മാ​ർ​ക്ക്​ കോ​വി​ഡ് സ്​​ഥി​രീ​ക​രി​ച്ചു. അ​വ​ധി​ക്കു​ശേ​ഷം തി​രി​ച്ച്​ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച 45 കാ​രി​യി​ലാ​ണ്​ ആ​ദ്യം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​ത്. തു​ട​ർ​ന്ന്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തേ​ടെ മ​റ്റു​ 40 ഒാ​ളം പേ​രെ അ​ധി​കൃ​ത​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ബംഗളൂരുവിൽ ഡോക്ടർക്ക് രോഗം; 50 പേർ നിരീക്ഷണത്തിൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ കോ​വി​ഡ്-19 പോ​സി​റ്റി​വ് രോ​ഗി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ന​ത്ത ജാ​ഗ്ര​ത. മു​ൻ​ക​രു​ത​ലാ​യി ബം​ഗ​ളൂ​രു ക്യൂ​ൻ​സ് റോ​ഡി​ലെ ഷി​ഫ ആ​ശു​പ​ത്രി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചി​ട്ടു. ശ​നി​യാ​ഴ്ച​യാ​ണ് ഡോ​ക്ട​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലു​ള്ള 32 കാ​ര​നാ​യ ഡോ​ക്ട​റു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണ്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള 42കാ​ര​നെ പി.​ജി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​കൂ​ടി​യാ​യ 32കാ​ര​ൻ പ​രി​ശോ​ധി​ച്ച​ത്. കോ​വി​ഡ്-19 രോ​ഗ​ചി​കി​ത്സ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഷി​ഫ​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടെ ആ​ശു​പ​ത്രി​യി​ലെ 50പേ​രെ ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtradharaviMumbai Newscoronamalayalam newsindia newscovid 19
News Summary - 15 New Cases Reported In Dharavi -India news
Next Story