Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസമിലെ പ്രളയം: 15 ലക്ഷം പേരെ ബാധിച്ചു; ഏഴ് മരണം
text_fieldsbookmark_border
ഗുവാഹത്തി: അസമിൽ പ്രളയം കൂടുതൽ ശക്തമാകുന്നു. 25 ജില്ലകളിലും പ്രളയം ബാധിച്ചതോടെ ഏകദേശം 15 ലക്ഷം പേർ ദുരിതത്തില ായി. പ്രളയത്തെ തുടർന്ന് ഏഴ് പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ബാർപേട്ട ജില്ലയിലാണ് പ്രളയം കൂടുതൽ നാശം വിതച്ചത്.
അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്ന കാലാവസ്ഥ പ്രവചനം അസമിനെ ആശങ്കയിലാക്കുന്നുണ്ട്. 68 ദുരിതാശ്വാസ ക്യാമ്പുകൾ സർക്കാർ തുറന്നു. ഏകദേശം 20,000 പേരാണ് നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
അസമിലെ 10 നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. കാസിരംഗ നാഷണൽ പാർക്കിലെ 70 ശതമാനവും വെള്ളത്തിനടിയിലായി. ഏകദേശം 27,000 ഹെക്ടർ കൃഷിഭൂമിയും നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
