ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; ബസിന് മുകളിലേക്ക് പാറകളിടിഞ്ഞ് വീണു, 15 മരണം
text_fieldsബിലാസ്പൂർ: ഹിമാചൽ പ്രദേശിൽ ബസിനുമുകളിലേക്ക് മണ്ണിടിഞ്ഞ് വീണ്15പേർ മരിച്ചു. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നാല് പേരെ രക്ഷപ്പെടുത്തി. തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ബസിൽ യാത്രക്കാരടക്കം മുപ്പതിലധികം പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. യാത്രക്കിടെ സ്യകാര്യ ബസിനു മുകളിലേക്ക് പാറകളും മണ്ണുകളും പതിക്കുകയായിരുന്നു.
നിരവധി യാത്രക്കാർ ഇപ്പോഴും മണ്ണിനിടയിൽ കുടുങ്ങി കിടക്കുന്നുണ്ടെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരോട്ടൻ-കലൗൾ റൂട്ടിൽ സഞ്ചരിക്കുന്ന ബസാണ് അപകടത്തിൽപെട്ടത്. ബല്ലു പാലത്തിന് സമീപം മലയിടിഞ്ഞ് പാറകളും മണ്ണും ബസിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ബസിന്‍റെ ഭൂരിഭാഗവും തകർന്ന അവസ്ഥയിലാണ്.
ഹിമാചൽ പ്രദേശ് മുഖ്യ മന്ത്രി സുഖ് വിന്ദർ സിങ് അപകടത്തിൽ മരണപെട്ടവർക്ക് അനുശോചനം അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ സംവിധാനങ്ങളും വിന്യസിക്കാൻ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭിക്കുന്നതിന് പ്രാദേശിക ഭരണകൂടവുമായി അടുത്ത ഏകോപനം നടത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

