Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്​പായിൽ പെൺവാണിഭം: അഞ്ച്​ വിദേശികൾ ഉൾപ്പെടെ 15 പേർ പിടിയിൽ

text_fields
bookmark_border
സ്​പായിൽ പെൺവാണിഭം: അഞ്ച്​ വിദേശികൾ ഉൾപ്പെടെ 15 പേർ പിടിയിൽ
cancel

ഗുഡ്​ഗാവ്​: നഗരത്തിലെ മസാജിങ്​ കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പെണ്‍വാണിഭ സംഘത്തിലെ അഞ്ച് വിദേശികളുള്‍പ്പെടെ 15 പേര്‍ പിടിയിൽ. 

തായ്‌ലന്‍ഡില്‍ നിന്നുള്ളവരാണ് പിടിയിലായ വിദേശികള്‍. മണിപ്പൂരില്‍ നിന്നുള്ള അഞ്ചുസ്ത്രീകളും, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പിടിയിലായ മറ്റുള്ളവര്‍. സംഘത്തില്‍ നാലു പുരുഷന്മാരുമുണ്ട്. പിടിയിലായവരില്‍ രണ്ടുപേര്‍ ഇടപാടുകാരാണ്.

സിറ്റി പൊലീസ് കമ്മീഷ്ണര്‍ കെ കെ റാവുവി​​െൻറ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. പിടിയിലായവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.  

സ്പാ കേന്ദ്രത്തി​​െൻറ ഉടമക്ക്​ നേരെ വ്യഭിചാരക്കുറ്റത്തിന് കേസ് എടുത്തു. ഇയാള്‍ നിലവില്‍ ഒളിവില്‍ പോയിരിക്കുകയാണ്. സ്പാ കേന്ദ്രം കൂടാതെ രണ്ടു നിശാകേന്ദ്രങ്ങളില്‍ കൂടി പൊലീസ് നടത്തിയ റെയ്ഡില്‍ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 15 Including 5 Foreigners Arrested From Gurgaon Spa For Sex Trade- India news
Next Story