Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ് യു.ജി...

നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചാ വിവാദം; 15 പേർ കസ്റ്റഡിയിൽ, മുഖ്യ സൂത്രധാരൻ ജയ്പൂർ സ്വദേശി

text_fields
bookmark_border
Neet Protest
cancel

ന്യൂഡൽഹി: മേ​യ് മൂ​ന്നി​ന് ന​ട​ന്ന നീ​റ്റ് യു.​ജി​യു​ടെ പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചയുമായി ബന്ധപ്പെട്ട് 15 പേർ കസ്റ്റഡിയിൽ. രാജസ്ഥാൻ പൊലീസ് സ്പെഷൽ ഓപറേഷൻ ഗ്രൂപ്പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാ​ജ​സ്ഥാ​നി​ലെ സി​ക്ക​റി​ൽ പ​രീ​ക്ഷ​ക്കു​മു​മ്പ് പ്ര​ച​രി​ച്ച, കൈ​പ്പ​ട​യി​ൽ ത​യാ​റാ​ക്കി​യ ‘മാ​തൃ​ക ചോ​ദ്യ പേ​പ്പ​റി’​ലെ 135 ചോ​ദ്യ​ങ്ങ​ൾ നീ​റ്റ് യു.​ജി പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​റു​മാ​യി സാ​മ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം.

തിങ്കളാഴ്ച ജയ്പൂർ സ്വദേശിയായ മനീഷിനെ എസ്.ഒ.ജി അറസ്റ്റ് ചെയ്തിരുന്നു. മുഖ്യസൂത്രധാരൻ ഇയാളാണെന്നാണ് ​പൊലീസിന്റെ നിഗമനം. സിക്കാറിലെ പിപ്രാലി റോഡിൽ പ്രവർത്തിക്കുന്ന എസ്.കെ കൺസൾട്ടൻസി നടത്തുന്ന രാകേഷ് മണ്ഡവാരിയയാണ് കസ്റ്റഡിയിലുള്ള മറ്റൊരാൾ. ഇയാളാണ് ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിൽ മുഖ്യപങ്കുവഹിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. അന്വേഷണത്തിൽ ഏപ്രിൽ മാസത്തിൽതന്നെ രാകേഷ് മണ്ഡവാരിയക്ക് ചോദ്യപേപ്പർ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സിക്കാർ, ചുരു, ജുൻജുനു, ഡെറാഡൂൺ എന്നിവിട​ങ്ങളിലെ വിദ്യാർഥികളിലേക്ക് ചോദ്യപേപ്പർ എത്തിയതായാണ് വിവരം. പി.ഡി.എഫിന് പുറമെ അച്ചടിച്ച പേപ്പറുകൾ വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്തതായും ആരോപണമുണ്ട്.

720 മാ​ർ​ക്കി​ന്റെ പ​രീ​ക്ഷ​യി​ൽ ഏ​ക​ദേ​ശം 600 മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ൾ പ​രീ​ക്ഷ​ക്ക് ര​ണ്ടു​ദി​വ​സം മു​മ്പേ പ്ര​ച​രി​ച്ച മാ​തൃ​കാ ചോ​ദ്യ​പേ​പ്പ​റി​ൽ ഉ​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. 20,000 രൂ​പ മു​ത​ൽ ര​ണ്ടു ല​ക്ഷം രൂ​പ വ​രെ ഈ​ടാ​ക്കി​യാ​ണ് ഈ ​ചോ​ദ്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​റ്റ​ഴി​ച്ച​തെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മാ​തൃ​കാ ചോ​ദ്യ പേ​പ്പ​റി​ലെ ഭൂ​രി​ഭാ​ഗം ചോ​ദ്യ​ങ്ങ​ളും പ​രീ​ക്ഷ ചോ​ദ്യ പേ​പ്പ​റി​ലെ ചോ​ദ്യ​ങ്ങ​ളു​മാ​യി ഒ​ത്തു​പോ​കു​ന്നു​ണ്ടെ​ന്ന് രാ​ജ​സ്ഥാ​ൻ പൊ​ലീ​സി​ന്റെ സ്‌​പെ​ഷ​ൽ ഓ​പ​റേ​ഷ​ൻ​സ് ഗ്രൂ​പ്പും (എ​സ്.​ഒ.​ജി) ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​യി​ലേ​ക്കും നി​ല​വി​ൽ അ​ന്വേ​ഷ​ണം നീ​ളു​ന്നുണ്ട്. ഇ​യാ​ൾ മേ​യ് ഒ​ന്നി​ന് സി​ക്ക​റി​ലു​ള്ള ത​ന്റെ സു​ഹൃ​ത്തി​ന് അ​യ​ച്ചു​കൊ​ടു​ത്ത ചോ​ദ്യ​ങ്ങ​ൾ കോ​ച്ചി​ങ് സെ​ന്റ​റു​ക​ൾ വ​ഴി​യും മെ​സേ​ജി​ങ് ആ​പ്പു​ക​ൾ വ​ഴി​യും വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു. പ​ല ചോ​ദ്യ​ങ്ങ​ളി​ലെ​യും ഉ​ത്ത​ര​ങ്ങ​ളു​ടെ ക്ര​മം പോ​ലും മാ​റ്റ​മി​ല്ലാ​തെ​യാ​ണ് പ​രീ​ക്ഷ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത് എ​ന്ന​ത് അ​സ്വാ​ഭാ​വി​ക​മാ​യ കൃ​ത്യ​ത​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ല​യി​രു​ത്തു​ന്നു.

പ​രീ​ക്ഷ ക​ഴി​ഞ്ഞ് നാ​ലു​ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് പ​രാ​തി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്നും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) വ്യ​ക്ത​മാ​ക്കി. രാ​ജ​സ്ഥാ​ൻ പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന് എ​ൻ.​ടി.​എ അ​റി​യി​ച്ചു. 2024ലെ ​നീ​റ്റ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​പ്പ​ർ ചോ​ർ​ച്ച​യും ക്ര​മ​ക്കേ​ടു​ക​ളും വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും സു​പ്രീം​കോ​ട​തി ഇ​ട​പെ​ട​ലു​ക​ൾ​ക്കും വ​ഴി​വെ​ച്ചി​രു​ന്നു. പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷാ സം​വി​ധാ​ന​ത്തെ വീ​ണ്ടും സം​ശ​യ​ത്തി​ന്റെ നി​ഴ​ലി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet examNEET Ugquestion paper leakpaper leaknational testing agency
News Summary - 15 Detained In NEET Paper Leak Case Jaipur Man Identified As Mastermind
Next Story