15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ബൈക്കിലെത്തിയ സംഘം അമ്മയുടെ മടിയിൽ നിന്നും തട്ടിയെടുത്തു
text_fieldsലഖ്നോ: ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ബൈക്കിലെത്തിയ സംഘം അമ്മയുടെ മടിയിൽ നിന്നും തട്ടിയെടുത്തു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം.
മഞ്ച ഗ്രാമത്തിൽ താമസിക്കുന്ന സുനിത എന്ന സ്ത്രീയുടെ മടിയിൽ നിന്നാണ് പ്രതികൾ കുഞഅഞിനെ തട്ടിയെടുത്തത്. 15 ദിവസം പ്രായമായ മകൾക്ക് മരുന്ന് വാങ്ങാനായി ഭർതൃപിതാവിനോടൊപ്പം ആശുപത്രിയിൽ പോയി തിരിച്ച് വരുന്നതിനിടെയായിരുന്നു ബൈക്കിലെത്തിയ രണ്ടംഗ സംഘം കുഞ്ഞിനെ തട്ടിയെടുത്തത് കടന്നത്.
സംഭവത്തിന് പിന്നാലെ പ്രതികളെ പിടികൂടാൻ അഞ്ച് ടീമുകളെ നിയോഗിച്ചതായി ജലാലാബാദ് പൊലീസ് അറിയിച്ചു. അയൽ ജില്ലകളിലേക്കും അയല്ഡ സംസ്ഥാനങ്ങളിലേക്കും വിവരം അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

