Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: രക്ഷിതാക്കൾ...

കോവിഡ്​: രക്ഷിതാക്കൾ നഷ്​ടമായ കുട്ടികൾ 1.47 ലക്ഷം

text_fields
bookmark_border
covid death 16122
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ മ​ഹാ​മാ​രി​യും മ​റ്റു കാ​ര​ണ​ങ്ങ​ളും ​കൊ​ണ്ട്​ 2020 ഏ​പ്രി​ൽ മു​ത​ൽ, മാ​താ​വോ പി​താ​വോ ര​ണ്ടു​പേ​രു​മോ ന​ഷ്ട​പ്പെ​ട്ട 1,47,492 കു​ട്ടി​ക​ളു​ണ്ടെ​ന്ന്​ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ (എ​ൻ.​സി.​പി.​സി.​ആ​ർ) സു​പ്രീം​കോ​ട​തി​യി​ൽ. കോ​വി​ഡ്​ മ​ഹാ​മാ​രി കാ​ര​ണം ര​ക്ഷി​താ​ക്ക​ൾ ന​ഷ്ട​മാ​യി സം​ര​ക്ഷ​ണം ആ​വ​ശ്യ​മാ​യ കു​ട്ടി​ക​ളെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ച്ച​ത്.

സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും 'ബാ​ൽ സ്വ​രാ​ജ്​ പോ​ർ​ട്ട​ൽ-​കോ​വി​ഡ്​ കെ​യ​റി'​ൽ ജ​നു​വ​രി 11 വ​രെ അ​പ്​​ലോ​ഡ്​ ചെ​യ്ത ക​ണ​ക്കാ​ണി​തെ​ന്നും എ​ൻ.​സി.​പി.​സി.​ആ​ർ വി​വ​രി​ക്കു​ന്നു. ഇ​ത്ര​യും കു​ട്ടി​ക​ളി​ൽ 76,508 ആ​ൺ​കു​ട്ടി​ക​ളും 70,980 പെ​ൺ​കു​ട്ടി​ക​ളും നാ​ലു ട്രാ​ൻ​സ്​​ജെ​ൻ​ഡ​റു​ക​ളു​മാ​ണ്. എ​ട്ടു​മു​ത​ൽ 13 വ​രെ വ​യ​സ്സു​ള്ള​വ​രാ​ണ്​ ഇ​തി​ൽ കൂ​ടു​ത​ൽ പേ​രും.

ആ​കെ​യു​ള്ള​തി​ൽ 1,25,205 പേ​രും അ​വ​ശേ​ഷി​ക്കു​ന്ന ര​ക്ഷി​താ​വി​നൊ​പ്പ​മാ​ണ്. 11,272 പേ​ർ കു​ടും​ബ​ത്തി​നൊ​പ്പ​വും 8,450 പേ​ർ ബ​ന്ധു​ക്ക​ളു​ടെ കൂ​ടെ​യു​മാ​ണ്. 1,529 കു​ട്ടി​ക​ൾ ശി​ശു​ഭ​വ​ന​ങ്ങ​ളി​ലും 19 പേ​ർ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ലും ര​ണ്ടു​പേ​ർ ഒ​ബ്​​സ​ർ​വേ​ഷ​ൻ ഹോ​മി​ലു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - 1.47 lakh children lost their parent due to covid
Next Story