Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

14കാരിയെ പുണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

text_fields
bookmark_border
no rape 6921
cancel

മുംബൈ: പുണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് റെയിൽവേ ജീവനക്കാർ ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം.

ക്രൂരമാ‍യ അതിക്രമത്തിനിരയായ പെൺകുട്ടി ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. മാനസികാഘാതത്തിൽ നിന്നും കുട്ടി ഇനിയും മോചിതയായിട്ടില്ല. എല്ലാവിധ സഹായവും നൽകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

വീടുവിട്ടിറങ്ങിയ പെൺകുട്ടിയെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. സുഹൃത്തിനെ കാണാൻ പോകുകയാണെന്നാണ് കുട്ടി പറഞ്ഞത്. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികളിൽ ചിലർ രാത്രി ട്രെയിൻ ഇല്ലെന്ന് വിശ്വസിപ്പിച്ച് തങ്ങളുടെ കൂടെ കൂട്ടുകയായിരുന്നു. പിന്നീട് വിവിധയിടങ്ങളിൽ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പൊലീസ് പറഞ്ഞു.

കുട്ടി വീടുവിട്ടിറങ്ങിയതിന്‍റെ കാരണം ഉൾപ്പെടെ അന്വേഷിക്കുകയാണ്. അറസ്റ്റിലായവരിൽ റെയിൽവേ ജീവനക്കാരെ കൂടാതെ ഓട്ടോ ഡ്രൈവർമാരുമുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 14-year-old girl gangraped after being abducted from Pune railway station, eight arrested
Next Story