Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരിശീലനത്തിനിടെ ഹോക്കി...

പരിശീലനത്തിനിടെ ഹോക്കി പന്ത് തലയിൽ തട്ടി 14കാരിക്ക് ദാരുണാന്ത്യം

text_fields
bookmark_border
പരിശീലനത്തിനിടെ ഹോക്കി പന്ത് തലയിൽ തട്ടി 14കാരിക്ക് ദാരുണാന്ത്യം
cancel
camera_alt

പ്രതീകാത്മക ചിത്രം

ഗേവ: വ്യാഴാഴ്ച രാവിലെ നോർത്ത് ഗോവയിലെ സ്വകാര്യ സ്കൂളിൽ പരിശീലനത്തിനിടെ ഹോക്കി പന്ത് കൊണ്ട് 14 വയസ്സകാരി റുവേഷ കർഷാർ മരിച്ചു.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിശീലന മത്സരത്തിനിടെ ആണ് അപകടം സംഭവിച്ചത്. ഒഡീഷ സ്വദേശികളായ പെൺകുട്ടിയുടെ കുടുംബം വർഷങ്ങളായി ഗോവയിൽ താമസിച്ചുവരികയാണ്.

പരിശീലനത്തിന്‍റെ ഭാഗമായി ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെട്ട ടീമുകൾ തമ്മിൽ മത്സരം നടക്കുന്നതിനിടയാണ് സംഭവം. മത്സരത്തിനടെ പെനാൽറ്റി കോർണർ തടയാൻ മുന്നോട്ടുചെന്ന റുവേഷയുടെ തലയിൽ ഹോക്കി പന്ത് വന്ന് പതിക്കുകയും ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. സ്കൂൾ അധികൃതർ ഉടൻ കുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ഗോവ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeygirl diedGoapractice
News Summary - 14-year-old dies tragically after being hit in the head by a hockey ball during practice
Next Story