ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ് മൂലവും മറ്റ് സാങ്കേതിക കാരണങ്ങളാലും ഉത്തര റെയിൽവേ മേഖലയിൽ 14 ട്രെയിനുകൾ വൈകി ഓട ുന്നു. പഞ്ചാബ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി കഠിനമായ മൂടൽമഞ്ഞാണ് അനുഭവപ് പെടുന്നത്.
പശ്ചിമ ഉത്തർപ്രദേശിലെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ മിതമായ മൂടൽമഞ്ഞാണുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) പറയുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി എന്നിവിടങ്ങളിൽ 27 മുതൽ 29 വരെ വ്യാപകമായ മഴയോ ഇടിമിന്നലോ ഉണ്ടാകുമെന്നും പ്രവചനമുണ്ട്.
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഈ ദിവസങ്ങളിൽ ഇടിമിന്നൽ ഉണ്ടാവാമെന്നും ഇത് 28ന് തീവ്രതയിലെത്താമെന്നും പറയുന്നു. ഡൽഹിയിൽ അടുത്ത ആഴ്ച മേഘാവൃതമായ ആകാശവും നേരിയ മഴയും ഒപ്പം മിതമായ മൂടൽമഞ്ഞും ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.