Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കുടുങ്ങിയ...

ഇന്ത്യയിൽ കുടുങ്ങിയ ബ്രിട്ടീഷ്​ പൗരൻമാരെ തിരിച്ചെത്തിക്കാൻ 14 വിമാനങ്ങൾ അയക്കും

text_fields
bookmark_border
ഇന്ത്യയിൽ കുടുങ്ങിയ ബ്രിട്ടീഷ്​ പൗരൻമാരെ തിരിച്ചെത്തിക്കാൻ 14 വിമാനങ്ങൾ അയക്കും
cancel

ന്യൂഡൽഹി: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ഇന്ത്യയിൽ കുടുങ്ങിപ്പോയ 3600 ബ്രിട്ടീഷ്​ പൗരൻമാരെ തിരിച്ചെത്തിക്കാൻ 14 വിമാനങ്ങൾ അയക്കുമെന്ന്​ ബ്രിട്ടൻ. ഏപ്രിൽ 28 മുതലാണ്​ ചാർ​ട്ടേഡ്​ വിമാനങ്ങൾ ബ്രിട്ടൻ അയച്ചു തുടങ്ങുക.

പഞ്ച ാബിലുള്ള 2000ത്തോളം പൗരൻമാരെ തിരിച്ചു കൊണ്ടുപോകാൻ ഏപ്രിൽ 28 മുതൽ മെയ്​ നാലു വരെയായി എട്ട്​ വിമാന സർവീസുകളുണ്ടാകും. അഹമ്മദാബാദിൽ നിന്നും ഏപ്രിൽ 28, 29, മെയ്​ ഒന്ന്​, മൂന്ന്​, നാല് തീയതികളിലാണ്​ വിമാനമുണ്ടാവുക. ഏപ്രിൽ 30ന്​ ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക്​ സർവീസ്​ ഉണ്ടാകും.

ഇന്ത്യയിൽ 13000ത്തോളം പൗരൻമാരെയാണ്​ ബ്രിട്ടൻ ഇതുവരെ ഒഴിപ്പിച്ചത്​. ഇതിനായി 52 ചാർ​ട്ടേഡ്​ വിമാനങ്ങളാണ്​ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിലേക്ക്​ അയച്ചത്​. നിരവധി ബ്രിട്ടീഷ്​ പൗരൻമാരാണ്​ സർക്കാറി​​െൻറ ഓൺലൈൻ ബുക്കിങ്​ പോർട്ടലിലൂടെ ടിക്കറ്റ്​ ബുക്ക്​ ​ചെയ്​ത്​ വിമാനം കാത്തിരിക്കുന്നത്​.

വിമാന സർവീസുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ തങ്ങളുടെ പൗരൻമാരെ തിരിച്ചു കൊണ്ടുപോകാൻ വിമാനങ്ങൾക്ക്​ പ്രത്യേകാനുമതി നൽകിയ ഇന്ത്യൻ സർക്കാറി​​െൻറയും എയർപോർട്ട്​ അതോറിറ്റികളുടെയും പിന്തുണക്ക്​ നന്ദി അറിയിക്കുന്നതായി ബ്രിട്ടീഷ്​ ഹൈകമീഷണർ ജാൻ തോംപ്​സൺ അറിയിച്ചു. യു.കെ വിദേശ മന്ത്രാലയം 18 രാജ്യങ്ങളിൽ നിന്ന്​ പൗരൻമാരെ തിരിച്ചെത്തിച്ചതായും ജാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britainindia newsspecial flights
News Summary - 14 special flights to UK from India next week - India news
Next Story