Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ 14 മാസം...

ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
ഗുജറാത്തിൽ 14 മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു
cancel

അഹമ്മദാബാദ്​: ഗുജറാത്തിലെ ജാംനഗറിൽ 14 മാസം പ്രായമുള്ള ക​ുഞ്ഞ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. ജാംനഗർ സർക്കാർ ആശു പത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ്​ ചൊവ്വാഴ്​ച രാത്രിയാണ്​ മരിച്ചത്​.

ഏപ്രിൽ അഞ്ചിനാണ്​ കുഞ്ഞിന്​ കോവിഡ്​ ബാധ സഥിരീകരിച്ചത്​. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ക​ുഞ്ഞിനെ വ​​െൻറിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഉത്തർപ്രദേശിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനാണ്​ മരിച്ചത്​. കുട്ടിക്ക്​ രോഗം വന്നതെങ്ങനെ എന്ന്​ വ്യക്തമായിട്ടില്ല. കുഞ്ഞിന്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചതോടെ മാതാപിതാക്കളെ ഐസൊലേഷൻ വാർഡിലേക്ക്​ മാറ്റിയിരുന്നു. എന്നാൽ ഇവർക്ക്​ രോഗലക്ഷണങ്ങളില്ല.

രാജ്യത്ത് കോവിഡ്​ ബാധിച്ച്​ മരിക്കുന്ന ​ ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണ്​ ഈ കുഞ്ഞ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsgujarthCoronavirus#Covid19
News Summary - 14-month-old Boy Who was Gujarat's Youngest Coronavirus Patient Dies in Jamnagar - India news
Next Story