മഹാരാഷ്ട്ര: ഒരു മാസത്തിനിടെ 14 ആൾക്കൂട്ട ആക്രമണം
text_fieldsമുംബൈ: ഒരു മാസത്തിനിടെ മഹാരാഷ്ട്രയിൽ 14 ആൾക്കൂട്ട ആക്രമണങ്ങളിൽ ജീവൻ പൊലിഞ്ഞത് ഒമ്പതു പേർക്ക്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 18 പേർക്ക് പരിേക്കറ്റതായി മഹാരാഷ്ട്ര പൊലീസ് പറഞ്ഞു.
കുട്ടികളെ തട്ടിക്കൊണ്ടുപോയി ആന്തരിക അവയവങ്ങൾ വിൽക്കുന്ന സംഘം, കവർച്ച സംഘം എന്നിവരുടെ ചിത്രങ്ങൾ സഹിതമുള്ള വ്യാജ വാട്സ്ആപ് സന്ദേശങ്ങളാണ് അറുകൊലകൾക്ക് ഹേതുവായത്. ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, ഛത്തിസ്ഗഢ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളുമായി അതിരു പങ്കിടുന്ന ഒൗറംഗാബാദ്, നന്ദുർബാർ, ധൂലെ, ജൽഗാവ്, നാസിക്, ബീഡ്, പർഭണി, നാന്ദേഡ്, ലാത്തൂർ, ഗോണ്ടിയ, ചന്ദ്രാപുർ എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്. യാചകർ, നാടോടികൾ, മനോവൈകല്യമുള്ളവർ തുടങ്ങിയവരാണ് ആക്രമണത്തിനിരയായതെന്ന് പൊലീസ് പറയുന്നു.
14 സംഭവങ്ങളിലായി 60 പേരെ മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം, കൊലപാതകശ്രമം എന്നീ വകുപ്പുകൾ ചുമത്തി ആൾക്കൂട്ട ആക്രമണ കേസ് പ്രതികൾക്കെതിരെ കേസെടുക്കാനാണ് മഹാരാഷ്ട്ര ഡി.ജി.പിയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
