ക്ഷേത്രത്തിനുള്ളിൽ നിന്ന് 41 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ
text_fieldsപൂണെ: മഹാരാഷ്ട്രയിലെ ക്ഷേത്രത്തിൽ നിന്നും 41 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇതിൽ 14 കഞ്ചാവ് ചെടികളും ഉൾപ്പെടുമെന്നും പൊലീസ് അറിയിച്ചു. കാത്തപൂരിലെ ഒരു ഗ്രാമത്തിൽ നടത്തിയ റെയ്ഡിലാണ് ഷിരൂർ പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. പൂണെയിലെ നിന്ന് 70 കിലോ മീറ്റർ അകലെയാണ് റെയ്ഡ് നടന്ന സ്ഥലം. ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇതിന് പുറമേ ഇവിടെ നിന്നും മാൻകൊമ്പും പിടിച്ചെടുത്തിട്ടുണ്ട്. ഹനുമാൻ ക്ഷേത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മാൻകൊമ്പ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ബാബുറാം ദോഹ്ല എന്ന ബാബു മഹാരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ സുരേഷ് കുമാർ റാവത്ത് പറഞ്ഞു. 2.57 ലക്ഷം രൂപ മുല്യം വരുന്ന 41 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

