അതിർത്തിയിൽ പാക് തുരങ്കം കണ്ടെത്തി
text_fieldsജമ്മു: അന്താരാഷ്ട്ര അതിർത്തിയിൽ അർനിയ മേഖലയിൽ പാകിസ്താെൻറ ഭാഗത്തുനിന്ന് നിർമിച്ച തുരങ്കം കണ്ടെത്തി. ഭൂമിക്കടിയിൽ നിർമാണം പൂർത്തിയാകാത്ത നിലയിലാണ് 14 അടി വരുന്ന തുരങ്കം. യുദ്ധസമയത്ത് സൈനികർ ഇത്തരം തുരങ്കം നിർമിക്കാറുണ്ട്.
അർനിയ മേഖലയിൽ ദമാനക്ക് സമീപം വിക്രം- പേട്ടൽ ൈസനിക പോസ്റ്റുകൾക്കിടയിൽ ശുചീകരണം നടത്തുന്നതിനിടയിലാണ് പാത കണ്ടെത്തിയതെന്ന് ബി.എസ്.എഫ് ഉേദ്യാഗസ്ഥർ പറഞ്ഞു. ആയുധങ്ങളുമായി നുഴഞ്ഞുകയറാൻ എത്തുന്നവർക്കായാണ് പാക് ഭാഗത്തുനിന്ന് ഇന്ത്യൻ അതിർത്തിയിലേക്ക് തുരങ്കം നിർമിച്ചിട്ടുള്ളതെന്ന് കരുതുന്നു.
അതിർത്തി രക്ഷാസേനയുടെ സാന്നിധ്യമറിഞ്ഞ് നുഴഞ്ഞുകയറ്റക്കാർ രക്ഷപ്പെട്ടതായും സംശയിക്കുന്നു. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് തുരങ്കങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധന തുടങ്ങിയതായി ബി.എസ്.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
