Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഝാർഖണ്ഡിൽ അപ്പാർട്മെന്റിൽ തീപിടിത്തം; 14 മരണം; നിരവധി പേർ കുടുങ്ങികിടക്കുന്നു
text_fieldsbookmark_border
ധൻബാദ്: ഝാർഖണ്ഡിലെ ധൻബാദിൽ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ 14 മരണം. മരിച്ചവരിൽ 10 സ്ത്രീകളും മൂന്നു കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്. 11 പേർക്ക് പൊള്ളലേറ്റു.
ധൻബാദ് ജില്ലയിലെ ജോറാഫടക് പ്രദേശത്തെ ആശീർവാദ് ടവർ എന്ന അപ്പാർട്മെന്റിന്റെ രണ്ടാം നിലയിൽ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഝാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 160 കിലോമീറ്റർ അകലെയാണിത്. സംഭവത്തിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചിച്ചു.
പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, 50 പേരെങ്കിലും അപ്പാർട്മെന്റിൽ കുടുങ്ങിക്കിടക്കുന്നതായി മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി ട്വീറ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

