Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹസംഘം സഞ്ചരിച്ച...

വിവാഹസംഘം സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു

text_fields
bookmark_border
Utharakhand accident
cancel

ഡാർജിലിങ്: ഉത്തരാഖണ്ഡിൽ വിവാഹസംഘം സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് 14 പേർ മരിച്ചു. കുമയൂണിലെ സുഖിദാങ് റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്കാണ് വാഹനം മറിഞ്ഞത്. ഇന്ന് രാവിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഡ്രൈവറേയും മറ്റൊരാളെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ നില ഗുരുതരമാണ്. നാട്ടുകാരും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെ‌ടുത്തി. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Utharakhand accident
News Summary - 14 Dead After Vehicle Falls Into Gorge Near Uttarakhand
Next Story