കർണാടകത്തിലേക്ക് വരുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്‍റീൻ
text_fieldsബംഗളൂരു: ഇതര സംസ്ഥാനങ്ങളില്‍നിന്ന് കര്‍ണാടകത്തിലേക്ക് എത്തുന്ന മുഴുവന്‍ പേരും 14 ദിവസം സര്‍ക്കാര്‍ ക്വാറന്‍റീൻ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയണം. ഞായറാഴ്ച വൈകീട്ട് ചേര്‍ന്ന സംസ്ഥാന ടാക്‌സ് ഫോഴ്‌സിന്‍റെ അടിയന്തര യോഗത്തലാണ് തീരുമാനം.
സര്‍ക്കാര്‍ സജ്ജീകരിക്കുന്ന കേന്ദ്രത്തിലോ, അല്ലെങ്കില്‍ നിരീക്ഷണ കേന്ദ്രങ്ങളാക്കുന്ന ഹോട്ടലുകളില്‍ സ്വന്തം നിലയില്‍ വാടകയ്‌ക്കോ കഴിയാം. സർക്കാർ നിരീക്ഷണ കേന്ദ്രങ്ങൾ സൗജന്യമായിരിക്കും. ഹോട്ടലുകളിൽ നിരീക്ഷണത്തിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തെരഞ്ഞെടുക്കാം.
ഹോട്ടലുകളിൽ ഒരു ദിവസത്തെ വാടക നിരക്കും നിശ്ചയിച്ചു. ത്രീസ്റ്റാര്‍ ഹോട്ടല്‍-1850 (സിംഗിള്‍), 2450 (ഡബിൾ). ബഡ്ജറ്റ് ഹോട്ടല്‍-1200. ഗവ. ഹോസ്റ്റലുകളില്‍ ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍.
സംസ്ഥാനത്ത് ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 54 പേരില്‍ ഭൂരിഭാഗം പേരും മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങി എത്തിയവരാണ്. ഈ സാഹചര്യത്തിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയത്. ഏതു സോണില്‍ നിന്നെത്തുന്നവര്‍ക്കും ഈ നിബന്ധന ബാധകമാണ്. ഇതേതുടർന്ന് കേരളത്തിൽനിന്ന് എത്തിയ നിരവധി പേരെ ഞായറാഴ്ച രാത്രി ബംഗളൂരു അതിർത്തിയിൽ തടഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
