ഛാത്രയിൽ പെൺകുട്ടിയെ ചുട്ടുകൊന്ന സംഭവം: 16 പേർ അറസ്റ്റിൽ
text_fieldsറാഞ്ചി: ഝാർഖണ്ഡിലെ ഛാത്രയിൽ 16 വയസുകാരിയെ ബലാൽസംഗം ചെയ്ത് തീകൊളുത്തി കൊന്ന കേസിൽ 16 പേർ അറസ്റ്റിൽ. ഝാർഖണ്ഡ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറ് പ്രതികൾക്കായി തെരച്ചിൽ തുടരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ഛാത്രയിൽ 16കാരിയെ ബലാത്സംഗം ചെയ്ത ശേഷം കുടുംബത്തിനു മുന്നിലിട്ട് ചുട്ടുകൊന്നത്. കഴിഞ്ഞ ദിവസം കുടുംബം വിവാഹത്തിനു പോയ സമയത്ത് നാലു യുവാക്കൾ വീടിനകത്തുകയറി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കൂട്ട മാനഭംഗത്തിനിരയാക്കുകയായിരുന്നു.
വെള്ളിയാഴ്ച ചേർന്ന ഗ്രാമസഭയിൽ വിഷയം ചർച്ചക്കു വന്നതോടെ അരലക്ഷം രൂപ കുടുംബത്തിന് നൽകി വിഷയം ഒത്തുതീർക്കാൻ തീരുമാനമായി. ഇതിനു പിന്നാലെയാണ് യുവാക്കൾ വീട്ടിലെത്തി പെൺകുട്ടിയെ പുറത്തുവലിച്ചിട്ട് വീട്ടുകാർക്ക് മുന്നിൽ തീകൊളുത്തി കൊന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
