Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിപ്പബ്ലിക്​ ചാനൽ...

റിപ്പബ്ലിക്​ ചാനൽ പ്രവർത്തകരെ തടഞ്ഞു; അലിഗഢിലെ 14 വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹകുറ്റം

text_fields
bookmark_border
റിപ്പബ്ലിക്​ ചാനൽ പ്രവർത്തകരെ തടഞ്ഞു; അലിഗഢിലെ 14 വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹകുറ്റം
cancel

ന്യൂഡൽഹി: അലിഗഢ്​ മുസ്​ലിം സർവകലാശാല ക്യാമ്പസിലെത്തിയ റിപ്പബ്ലിക്​ ചാനൽ പ്രവർത്തകരെ തടഞ്ഞ സംഭവത്തിൽ 14 വിദ് യാർഥികൾക്കെതിരെ രാജ്യ ദ്രോഹകുറ്റം ചുമത്തി പൊലീസ്​. യുവമോർച്ച ജില്ലാ നോതാവ്​ മുകേഷ്​ ലോധി നൽകിയ പരാതിയില ാണ്​ വിദ്യാർഥികൾക്കെതിരെ കേസെടുത്തത്​. ക്യാമ്പസിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്​ത വിദ്യാർഥികൾ പാകിസ്​താൻ അനുകൂല മുദ്രാവാക്യവും ദേശ വിരുദ്ധ മുദ്രാവാക്യവും വിളിച്ചെന്ന പരാതിയിലാണ് കേസ്​. ​ തിരിച്ചറിഞ്ഞ 14 പേർക്കെതിരെയാണ്​ ദേശദ്രോഹകുറ്റം ചുമത്തിയിരിക്കുന്നത്​.

ചൊവ്വാഴ്​ച വൈകിട്ടാണ്​ സംഭവം​. ക്യാമ്പസിൽ റിപ്പോർട്ടിങ്ങിനെത്തിയ വനിത മാധ്യമപ്രവർത്തക നളിനി ശർമ ‘തീവ്രവാദികളുടെ സർവകലാശാല’ എന്നാണ്​ വിശേഷിപ്പിച്ചത്​. ഇതെ ചൊല്ലി വിദ്യാർഥികളും മാധ്യമപ്രവർത്തകരും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു.

മാധ്യമപ്രവർത്തക വിദ്യാർഥികളെ അപഹസിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ​ ചോദിക്കുകയും എ.എം.യു ദേശ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന രീതിയിലുള്ള പ്രസ്​താവനകൾ നടത്തുകയും ചെയ്​തുവെന്ന്​ വിദ്യാർഥി യൂനിയൻ പ്രസിഡൻറ്​ സൽമാൻ ഇംതിയാസ്​ പറഞ്ഞു.

മര്യാദക്കു പെരുമാറണമെന്നും ക്യാമ്പസിൽ നിന്നും റിപ്പോർട്ട്​ ചെയ്യാൻ അധികൃതരുടെ മുൻകൂർ അനുമതി തേടണമെന്നും അറിയിച്ചതിനെ തുടർന്ന്​ റിപ്പോർട്ടർ തട്ടികയറുകയും വിദ്യാർഥികൾക്കെതിരെ ലൈംഗിക അതിക്രമത്തിന്​ പരാതി നൽകുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതെ തുടർന്നാണ്​ സംഘർഷമുണ്ടായത്​. ​

യുവ മോർച്ച നേതാവ്​ മുകേഷ്​ ലോധിയും സംഘർഷം നടക്കു​േമ്പാൾ ക്യാമ്പസിലുണ്ടായിരുന്നു. വിദ്യാർഥികൾ ത​​​െൻറ വാഹനം വളഞ്ഞുവെന്നും മർദിച്ചുവെന്നും ലോധി പരാതിയിൽ പറയുന്നു.

അനുവാദം കൂടാതെ മാധ്യമപ്രവർത്തകർ ക്യാമ്പസിൽ പ്രവേശിച്ചെന്നും ക്രമസമാധാന അന്തരീക്ഷ​ം തകർത്തു​െവന്നും ചൂണ്ടിക്കാട്ടി സർവകലാശാല അധികൃതർ രണ്ട്​ പരാതി നൽകിയിട്ടുണ്ട്​. വിദ്യാർഥികളെ ആക്ഷേപിച്ചെന്ന ആരോപണം തെറ്റാണെന്നും അപഹാസ്യമായ രീതിയിൽ ഒന്നും ചോദിച്ചിട്ടില്ലെന്നും നളിനി ശർമ ട്വിറ്ററിലൂടെ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seditionAligarh Muslim Universityrepublic tv
News Summary - 14 Aligarh Muslim University students booked for sedition after fracas with Republic TV crew- India news
Next Story