Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right137ാം സ്ഥാ​പ​ക​ദി​നം...

137ാം സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ച്​ കോ​ൺ​ഗ്ര​സ്: കോൺഗ്രസിന്​ ശാന്തമായി നിൽക്കാനാവില്ല –സോണിയ

text_fields
bookmark_border
soniya-gandhi-111219.jpg
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ നി​ല​വി​ലു​ള്ള​​ത്​ ഏ​കാ​ധി​പ​ത്യ സ​ർ​ക്കാ​റാ​ണെ​ന്നും സാ​ധാ​ര​ണ​ക്കാ​ർ ഭീ​തി​യി​ലും അ​ര​ക്ഷി​താ​വ​സ്​​ഥ​യി​ലാ​ണെ​ന്നും കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. ഇ​തു​പോ​ലൊ​രു നേ​ര​ത്ത്​ കോ​ൺ​ഗ്ര​സി​ന്​ ശാ​ന്ത​മാ​യി നി​ൽ​ക്കാ​നാ​വി​ല്ലെ​ന്നും രാ​ജ്യ​ത്തി​‍െൻറ പൈ​തൃ​കം ന​ശി​പ്പി​ക്കാ​ൻ ഒ​രാ​ളെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും പാ​ർ​ട്ടി​യു​ടെ 137ാം സ്​​ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ സോ​ണി​യ വ്യ​ക്​​ത​മാ​ക്കി.

ഭി​ന്നി​പ്പി​‍െൻറ ആ​ദ​ർ​ശ​ങ്ങ​ൾ​ക്ക്​ സ്വാ​ത​ന്ത്ര്യ​സ​മ​ര പ്ര​സ്​​ഥാ​ന​ത്തി​ൽ ഒ​രു പ​ങ്കു​മു​ണ്ടാ​യി​രു​ന്നി​ല്ല. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ അ​ർ​ഹി​ക്കാ​ത്ത പ​ങ്ക് ത​ങ്ങ​ൾ​ക്ക്​ സ്വ​യം ന​ൽ​കാ​ൻ ച​രി​ത്രം തി​രു​ത്തി എ​ഴു​തു​ക​യാ​ണ്​ അ​വ​ർ. വി​കാ​രം ആ​ളി​ക്ക​ത്തി​ച്ച്​ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്നു. സ​ർ​വ​ശ​ക്​​തി​യും ഉ​പ​യോ​ഗി​ച്ച്​ ഈ ​വി​നാ​ശ ശ​ക്​​തി​ക​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ്​ പൊ​രു​തു​മെ​ന്നും​ സോ​ണി​യ ഗാ​ന്ധി വ്യ​ക്​​ത​മാ​ക്കി. രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, എ.​കെ. ആ​ൻ​റ​ണി, കെ.​സി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പാ​ർ​ട്ടി ആ​സ്​​ഥാ​ന​ത്ത്​ സ്​​ഥാ​പ​ക ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soniya gandhiCongress
News Summary - 137th Founder's Day Celebrated by Congress
Next Story