Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടിക്കറ്റ്​ കൗണ്ടറിൽ...

ടിക്കറ്റ്​ കൗണ്ടറിൽ 1.32 ലക്ഷം രൂപയുടെ കവർച്ച; നാടകം കളിച്ച ടിക്കറ്റ്​ ക്ലർക്കും ഭാര്യയും അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ചെ​​ന്നൈ: തി​രു​വാ​ൺ​മി​യൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ ടി​ക്ക​റ്റ്​ കൗ​ണ്ട​റി​ലെ കൊ​ള്ള​സം​ഭ​വം ടി​ക്ക​റ്റ്​ ക്ല​ർ​ക്കും ഭാ​ര്യ​യും ചേ​ർ​ന്ന്​ ന​ട​ത്തി​യ നാ​ട​ക​മാ​യി​രു​ന്നു​വെ​ന്ന്​ വ്യ​ക്ത​മാ​യി. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ടീ​ക്കാ​റാം​മീ​ണ(28), ഭാ​ര്യ സ​ര​സ്വ​തി(25)​യു​മാ​ണ്​​ പ്ര​തി​ക​ൾ. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണ്​ അ​ട​ച്ചു​പൂ​ട്ടി​യ ടി​ക്ക​റ്റ്​ കൗ​ണ്ട​റി​ൽ ടീ​ക്കാ​റാം മീ​ണ​യെ കൈ​കാ​ലു​ക​ൾ കൂ​ട്ടി​ക്കെ​ട്ടി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്നം​ഗ മു​ഖം​മൂ​ടി​സം​ഘം തോ​ക്ക്​ ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി 1,32,500 രൂ​പ കൊ​ള്ള​യ​ടി​ച്ച​താ​യാ​ണ്​ ടീ​ക്കാ​റാം പൊ​ലീ​സി​ന്​ മൊ​ഴി ന​ൽ​കി​യ​ത്. സ​മീ​പ​ത്തെ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​​പ്പോ​ഴാ​ണ്​ ടീ​ക്കാ​റാം ബൈ​ക്കി​ലും പി​ന്നീ​ട്​ ഭാ​ര്യ ഓ​ട്ടോ​റി​ക്ഷ​യി​ലും സ്​​റ്റേ​ഷ​നി​ലെ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​യ​ത്. തു​ട​ർ​ന്നു​ള്ള ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ്​ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്. ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ച്ച്​ ക​ട​ബാ​ധ്യ​ത വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും മൊ​ഴി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Money fraud
News Summary - 1.32 lakh robbery at ticket counter; Ticket clerk and wife arrested
Next Story