Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പതിനഞ്ചുകാരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി പതിമൂന്നുകാരനായ സഹോദരൻ

text_fields
bookmark_border
stop rape
cancel

മുംബൈ: പതിമൂന്നുകാരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരനെതിരെ കേസ്. മുംബൈയിലാണ് സംഭവം.

​ഗർഭം അലസിപ്പിക്കാൻ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചതോടെ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുവരും ഒരുമിച്ച് ലൈം​ഗിക സിനിമകൾ കണ്ടിരുന്നുവെന്നും ഇതിന് പിന്നാലെ സഹോദരൻ പീഡിപ്പിക്കുകയായിരുന്നുവെന്നും കുട്ടി പറഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇരുവരും ലൈം​ഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു, ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മാസമുറ തെറ്റിയതോടെ കുട്ടി അമ്മയെ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിയായ സഹോദരനെതിരെ പൊലീസ് ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്സോ നിയമത്തിലെയും വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 13 year old raped and impregnated 15 year old sister after watching porn
Next Story