Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂളിലെ തർക്കം: മഹാരാഷ്ട്രയിൽ മാതാപിതാക്കളുടെ ശകാരം ഭയന്ന് പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു

text_fields
bookmark_border
സ്കൂളിലെ തർക്കം: മഹാരാഷ്ട്രയിൽ മാതാപിതാക്കളുടെ ശകാരം ഭയന്ന് പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു
cancel

താനെ: മഹാരാഷ്ട്രയിലെ താനെയിൽ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. മുംബൈക്ക് സമീപമുള്ള മുളുന്ദ് സ്കൂളിലെ വിദ്യാർഥിയായ രുദ്ര രാകേഷ് സിങ്ങിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ശ്രീനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാഗ്ലെ എസ്റ്റേറ്റിലാണ് സംഭവം. സ്കൂളിൽ നടന്ന തർക്കം പിതാവറിഞ്ഞാൽ ശകാരിക്കുമെന്ന ഭയത്താലാണ് കുട്ടി ആത്മഹത്യ ചെയ്തത്.

സ്കൂളിലെത്തിയ മാതാവ് തർക്കത്തിന്‍റെ പേരിൽ കുട്ടിയെ ശകാരിക്കുകയും പിതാവിനെ അറിയിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - School Dispute: 13-Year-Old Commits Suicide in Maharashtra Fearing Scolding from Parents
Next Story