വടക്കേ ഇന്ത്യയിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത: 13 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
text_fieldsന്യൂഡൽഹി: ശക്തമായ ഇടിമിന്നലിനും കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് 13 സംസ്ഥാനങ്ങൾക്ക് കാലാവസ്ഥാ വകുപ്പിെൻറ മുന്നറിയിപ്പ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് കാറ്റിനും മഴക്കും സാധ്യത കൂടുതൽ. ഹരിയാനയിൽ കാറ്റും മഴക്കും സാധ്യതയുള്ളതിനാൽ ഇന്നും നാളെയും സ്കൂളുകൾക്ക് അവധി നൽകി.
കഴിഞ്ഞ ആഴ്ചയുണ്ടായ പൊടിക്കാറ്റിലും ഇടിമിന്നലിലും 124 പേർ മരിക്കുകയും 300 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയവും രംഗത്തെത്തിയിരുന്നു. ഉത്തർ പ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, സിക്കിം, ഒഡിഷ, അസ്സം, മേഘാലയ, നാഗാലാൻറ്, മണിപ്പൂർ, മിസ്സോറാം, ത്രിപുര, കർണാടക, കേരളം എന്നിവിടങ്ങളിൽ ഇന്ന് ശക്തമായ കാറ്റും മഴയും ഉണ്ടാകും.
ഛണ്ഡീഗഡിലും സമീപ പ്രദേശങ്ങളിലും ഇന്ന് പുലർച്ചെ മഴ പെയ്തു. ഡൽഹിയിലും ഹരിയാനയിലും ഇന്ന് മഴ ഉണ്ടാകാൻ സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
