Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിസാരം:​...

അതിസാരം:​ മധ്യ​പ്രദേശിൽ 12 ദിവസത്തിനുള്ളിൽ 13 മരണം

text_fields
bookmark_border
അതിസാരം:​ മധ്യ​പ്രദേശിൽ 12 ദിവസത്തിനുള്ളിൽ 13 മരണം
cancel

മധ്യപ്രദേശ്​: മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ അതിസാരം ബാധിച്ച്​ 13 പേർ മരിച്ചു. 12 ദിവസത്തിനിടെയാണ്​ ഇത്രയും പേർ മരിച്ചത്​. മരിച്ചവരിലേറെയും കെതിയ  നഗരത്തിലുള്ളവരാണ്​. അതിസാരം ബാധിച്ച്​ കഠിനമായ ചർദി പിടിപെട്ടാണ്​ കൂടുതൽ  പേരും മരിച്ചതെന്ന്​ ആദിവാസി മുക്​തി സ​േങ്കതൻ അംഗമായ ഗജാനന്ദ്​ ബ്രാഹ്​മണ പറഞ്ഞു.

എന്നാൽ, മലിന ജലവും ആഹാരവും ഉപയോഗിച്ചതാണ്​ മരണത്തിന്​ കാരണമായതെന്ന്​ ജില്ലാ മജിസ്​ട്രേറ്റ്​ തേജസ്വി നായിക്ക്​ പറഞ്ഞു. മരണപ്പെട്ട കുടുംബത്തിന്​ 10,000 രൂപ ധനഹായവും വിതരണം ചെയ്​തു. മൃതദേഹങ്ങൾ പോസ്​റ്റ്​ ​മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മെഡിക്കൽ ഒാഫീസർ തവാർ പറഞ്ഞു.

 

Show Full Article
TAGS:diarrhoea 
Next Story