Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടിൽ 13 മാവോവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
മഹാരാഷ്ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടിൽ 13 മാവോവാദികൾ കൊല്ലപ്പെട്ടു
cancel
camera_alt

Representative Image

നാഗ്പൂർ: മഹാരാഷ്ട്രയിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടിൽ 13 മാവോവാദികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 5.30നായിരുന്നു സംഭവം.

കിഴക്കൻ വിദർഭയിലെ ഗാഡ്ചിറോളിയിൽ പായ്ഡി - കോത്മി വനമേഖലകൾക്കിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

മാവോവാദികളുടെ കസൻസൂർ ദളം ഗ്രാമീണരുടെ യോഗം വിളിച്ചതായുള്ള വിവരം ലഭിച്ചതോടെ പൊലീസ് ഗാഡ്ചിറോളി, പ്രണിത ഹെഡ്ക്വാർട്ടേഴ്സിലെ കമാൻഡോകളുമായി സ്ഥലത്തെത്തുകയായിരുന്നു.

13 മാവോവാദികളുടെ മൃതദേഹം കണ്ടെടുത്തതായും തെരച്ചിൽ തുടരുകയാണെന്നും ഡി.ഐ.ജി സന്ദീപ് പാട്ടീൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 13 Maoists killed in police encounter in Maharashtra
Next Story