Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ആറിന് മുമ്പേ 13 ലക്ഷം ഡൽഹി വോട്ടർമാരെ വെട്ടിമാറ്റി

text_fields
bookmark_border
ചി​ല കു​ടും​ബ​ങ്ങ​ളി​ൽ ഒ​രാ​ളെ മാ​ത്രം ഒ​ഴി​വാ​ക്ക​ുക​യോ, ചേ​ർ​ക്കുക​യോ ചെ​യ്തു
https://www.madhyamam.com/tags/sir
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ (എ​സ്.​ഐ.​ആ​ർ) പ്ര​ക്രി​യ ഡ​ൽ​ഹി​യി​ൽ ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പേ അ​നേ​കം പേ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. 2025 ഫെ​ബ്രു​വ​രി​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ 1.56 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഈ ​വ​ർ​ഷം ജൂ​ണി​ൽ എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ​ക്കു​വേ​ണ്ടി പ​ട്ടി​ക മ​ര​വി​പ്പി​ച്ച​പ്പോ​ൾ അ​ത് 1.45 കോ​ടി​യാ​യി. അ​താ​യ​ത്, 11.01 ല​ക്ഷം പേ​രു​ക​ൾ അ​പ്ര​ത്യ​ക്ഷം. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ലും സ്ഥ​ലം മാ​റി​പ്പോ​യ​വ​രു​ടെ പ​ട്ടി​ക​യി​ലും സ്വ​ന്തം പേ​ര് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ​ പോ​യ​വ​ർ.

എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ​ക്ക് ശേ​ഷം ആ​ഗ​സ്റ്റ് 31ന് ​ക​ര​ട് പ​ട്ടി​ക പു​റ​ത്തു​ വ​ന്ന​പ്പോ​ൾ 47.56 ല​ക്ഷം പേ​ർ കൂ​ടി പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. അ​താ​യ​ത്, 2025 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രി​ൽ 37.6 ശ​ത​മാ​നം പേ​ർ വെ​ട്ടി​മാ​റ്റ​പ്പെ​ട്ടു. എ​സ്.​ഐ.​ആ​റി​ന് മു​മ്പു​ള്ള മാ​പ്പി​ങ് പ്ര​ക്രി​യ​യി​ൽ അ​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നോ എ​ന്ന​തി​ൽ ചീ​ഫ് ഇ​ല​ക്‌​ട​റ​ൽ ഓ​ഫി​സ് ഇ​തു​വ​രെ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. ഒ​ന്നി​ല​ധി​കം വോ​ട്ട​ർ​മാ​രു​ള്ള ചി​ല കു​ടും​ബ​ങ്ങ​ളി​ൽ ഒ​രാ​ൾ മാ​ത്രം ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യോ, ഒ​രാ​ൾ മാ​ത്രം ചേ​ർ​ക്ക​പ്പെ​ടു​ക​യോ ചെ​യ്ത അ​നു​ഭ​വ​ങ്ങ​ളു​മു​ണ്ട്.

2025 ൽ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ർ​ത്താ​വു​മൊ​ത്ത് വോ​ട്ട് ചെ​യ്ത ത​ന്‍റെ പേ​ര് ക​ര​ട് പ​ട്ടി​ക​യി​ൽ ഇ​ല്ലെ​ന്നും, എ​സ്.​ഐ.​ആ​ർ വേ​ള​യി​ൽ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​ത​നി​ക്ക് മാ​ത്രം ല​ഭി​ച്ചി​ല്ലെ​ന്നും 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഡ​ൽ​ഹി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ 38 കാ​രി പൂ​ജാ ദേ​വി ആ​വ​ലാ​തി​പ്പെ​ട്ടു.

2025ൽ നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റിൽ 48ഉം നേടിയാണ് ബി.ജെ.പി ഭരണം തിരിച്ചുപിടിച്ചത്. ഭരണകക്ഷിയായിരുന്ന ആം ആദ്മി പാർട്ടി 22 സീറ്റ് നേടി. 45.6 ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story