Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂടൽമഞ്ഞ്​...

മൂടൽമഞ്ഞ്​ കാഴ്ചമറച്ചു;​ ബംഗാളിൽ വാഹനാപകടത്തിൽ 13പേർ മരിച്ചു

text_fields
bookmark_border
Road Accident
cancel

​കൊൽക്കത്ത: പശ്ചിമബംഗാളിൽ മൂടൽമഞ്ഞ്​ കാഴ്ച മറച്ചതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു. ജൽപായ്​ഗുരി ജില്ലയിലെ ധൂപ്​ഗുരി നഗത്തിൽ ചൊവ്വാഴ്ച രാത്രി​േയാടെയാണ്​ അപകടം.

മരിച്ചവരിൽ രണ്ടു പുരുഷൻമാരും ആറ്​ സ്​ത്രീകളും നാലു കുട്ടികളും ഉൾപ്പെടും. വിവാഹചടങ്ങിന്​ പോയ വാഹനമാണ്​ അപകടത്തിൽപ്പെട്ടത്​. മൂടൽമഞ്ഞിനെ തുടർന്ന്​ ദൂരക്കാഴ്ച മറച്ചതിനെ തുടർന്ന്​ റോഡ്​ കാണാൻ സാധിക്കാത്തതിരുന്നതാണ്​ അപകടത്തിന്​ ഇടയാക്കിയത്​.

18പേർക്കാണ്​ പരിക്കേറ്റത്​. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട വാഹനം പൂർണമായും തകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
Next Story