Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഞങ്ങളുടെ മുഖത്തേറ്റ...

ഞങ്ങളുടെ മുഖത്തേറ്റ അടിയാണിത്; കൂട്ട ബലാത്സംഗക്കേസിൽ 13 പൊലീസുകാരെ വെറുതെവിട്ടതിനെതിരേ ഇരകൾ

text_fields
bookmark_border
court
cancel

അമരാവതി: ആന്ധ്രാപ്രദേശിൽ ക്രൂരമായ കൂട്ടബലാത്സംഗക്കേസിൽ 13 പൊലീസുകാരെ വെറുതെവിട്ടതിനെതിരേ ഇരകളായ ആദിവാസി സ്ത്രീകൾ. വാകപ്പള്ളി കുഗ്രാമത്തിൽ 11 ആദിവാസി സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ 13 പോലീസുകാരെ കഴിഞ്ഞ ദിവസം കോടതി വെറുതെവിട്ടിരുന്നു. വിധി തങ്ങളുടെ മുഖത്തേറ്റ അടിയാണെന്ന് ഇരകൾ പറഞ്ഞു. വിധി വന്ന് രണ്ടു ദിവസത്തിന് ശേഷമാണ് പ്രതികരണവുമായി ഇരകളാക്കപ്പെട്ട സ്ത്രീകൾ രംഗത്തെത്തിയത്. അധികാരമുള്ളവരെ സംരക്ഷിക്കുന്ന പൊലീസ് സംവിധാനത്തിൽ അവർ നിരാശ പ്രകടിപ്പിച്ചു. “ഒരു പൊലീസുകാരൻ ഒരിക്കലും മറ്റൊരു പൊലീസുകാരന്റെ കുറ്റകൃത്യം അന്വേഷിക്കില്ല. നീതി നമ്മെ വിട്ടു. ഞങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള കോടതിയുടെ ഉത്തരവ് മാത്രമാണ് ഏക ആശ്വാസം, അതായത് ഞങ്ങൾ ഇരകളാണെന്ന് കോടതി വിശ്വസിക്കുന്നു" 45 കാരി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2007 ലാണ് കേസിനാപദമായ സംഭവം. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയുടെ പ്രത്യേക കോടതിയാണ് വ്യാഴാഴ്ച ഉത്തരവിട്ടത്. ജോലിയിൽ അവധാനത കാണിച്ചതിന്ന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമർശിക്കുകയും ഇയാൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു.

2007 ഓഗസ്റ്റ് 20 ന്, മാവോയിസ്റ്റ് വിരുദ്ധ സ്പെഷ്യൽ ബ്രാഞ്ച് പൊലീസിന്റെ 30 അംഗ സംഘം കുഗ്രാമത്തിൽ ഒരു മിന്നൽ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഇതിൽ 13പൊലീസുകാർ തോക്ക് ചൂണ്ടി തങ്ങളെ കൂട്ടബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തെന്നായിരുന്നു ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ പരാതി. ഇരകളിൽ രണ്ടു പേർ നേരത്തെ മരിച്ചു.

അവശേഷിക്കുവന്നവരിൽ പലരും ഭർത്താക്കൻമാരിൽ നിന്ന് ഗ്രാമവാസികളിൽ നിന്ന് ക്രൂര അവഗണന ഏറ്റുവാങ്ങേണ്ടി. ദിവസങ്ങളോളം വീടുകളിൽ നിന്ന് അകറ്റി നിർത്തി. മക്കളുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞാണ് തങ്ങളെ വീട്ടിൽ കയറാൻ പോലും അനുവദിച്ചിരുന്നത്-തങ്ങളനുഭവിച്ച ദുരിതം വെളിപ്പെടുത്തുകയായിരുന്നു മറ്റൊരു സ്ത്രീ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 13 Andhra cops acquitted in gangrape of 11 tribal women: ‘Slap on our faces’
Next Story