ഒമിക്രോൺ രോഗികളുടെ എണ്ണം 1270 ആയി; കോവിഡ് കേസുകളിലും വർധന
text_fieldsന്യൂഡൽഹി: രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 1270 ആയി ഉയർന്നു. ഇന്ന് 309 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇന്ത്യയിൽ 16,764 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. 71 ദിവസത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയിൽ ഇത്രയും പേർക്ക് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗികളുള്ളത്. സംസ്ഥാനത്ത് 450 പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതിൽ 125 പേർ രോഗമുക്തരായി. 320 രോഗികളുമായി ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്.
അതേസമയം ഇന്ത്യയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ വർധനയുണ്ടായിട്ടില്ല. 1.34 ശതമാനമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ ഇന്ത്യയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 88 ദിവസങ്ങളായി രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിന് താഴെയാണ്. നേരത്തെ കോവിഡ് രണ്ടാം തരംഗമുണ്ടായപ്പോൾ പ്രതിദിന രോഗികളിലുണ്ടായ വർധന ഏകദേശം 21 ശതമാനമാണ്.

