Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസിനെ ജനം...

കോൺഗ്രസിനെ ജനം പരാജയപ്പെടുത്തി- സൂറത്തിലെ വിജയത്തിന്​ പിന്നാലെ പ്രതികരിച്ച്​ കെജ്​രിവാൾ

text_fields
bookmark_border
Arvind Kejriwal
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: ഗു​ജ​റാ​ത്തി​ലെ ആ​റ്​ മു​നി​സി​പ്പ​ൽ കോ​ർ​പ​േ​റ​ഷ​നി​ലേ​ക്ക്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വരവറിയിച്ചതിന്​ പിന്നാലെ കോൺഗ്രസിനെ കളിയാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ.

125 വർഷം പ്രായമുളള്ള കോൺഗ്രസ്​ പാർട്ടിയെ സൂറത്തിലെ ജനങ്ങൾ പരാജയപ്പെടുത്തി. മുഖ്യപ്രതിപക്ഷത്തിന്‍റെ ചുമതല അവർ ആംആദ്​മി പാർട്ടിയെ ഏൽപിച്ചിരിക്കുകയാണ്​. ജയിച്ച ഓരോ പാർട്ടി സ്​ഥാനാർഥിയും സ്വന്തം ചുമതല ഉത്തരവാദിത്വത്തോടെയും ആത്മാർതഥയോടെയും നിർവഹിക്കുമെന്ന്​ ഞാൻ ഉറപ്പ്​ നൽകുന്നു'-കെജ്​രിവാൾ പറഞ്ഞു.

ഇ​താ​ദ്യ​മാ​യി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ ആം ​ആ​ദ്​​മി പാ​ർ​ട്ടി സൂറത്തിൽ നിന്ന്​ മാത്രം 27 സീ​റ്റ്​ നേ​ടിയാണ്​ ക​രു​ത്തു​കാ​ട്ടിയത്​. പ്രദേശത്ത്​ കോൺഗ്രസ്​ സംപൂജ്യരായി മാറിയിരുന്നു. പ​േട്ടൽ സമുദായത്തിന്‍റെ പട്ടീദാർ ആരക്ഷൺ സമിതി ഇക്കുറി കോൺഗ്രസിനെ ബഹിഷ്​കരിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്ത ആം ആദ്​മി സമുദായത്തിൽ നിന്നുള്ള സ്​ഥാനാർഥികളെ നിർത്തി കോൺഗ്രസിനെ തറപറ്റിക്കുകയായിരുന്നു.

2015ലെ പട്ടീദാർ പ്രക്ഷോഭങ്ങൾക്ക്​ നേതൃത്വം നൽകിയ കോൺഗ്രസ്​ വർക്കിങ്​ പ്രസിഡന്‍റ്​ ഹർദിക്​ പ​േട്ടലിന്‍റെ നേതൃത്വം ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്​. സൂറത്തിലെ ജനങ്ങൾക്ക്​ നന്ദിയറിയിക്കാനായി ഫെബ്രുവരി 26ന്​ നഗരത്തിലെത്തുമെന്ന്​ കെജ്​രിവാൾ പറഞ്ഞു.

ആ​റ്​ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ 576 സീ​റ്റു​ക​ളി​ൽ 483 എ​ണ്ണം നേ​ടി ആ​റി​ട​ത്തും ബി.​ജെ.​പി ഭ​ര​ണം നി​ല​നി​ർ​ത്തിയിരുന്നു. 55 സീ​റ്റു​ക​ൾ നേ​ടി കോ​ൺ​​ഗ്ര​സ്​ ദ​യ​നീ​യ പ​രാ​ജ​യം നു​ണ​ഞ്ഞ​പ്പോ​ൾ ന​രേ​ന്ദ്ര മോ​ദി​യു​ടെ നാ​ട്ടി​ൽ സാ​ന്നി​ധ്യം അ​റി​യി​ച്ച്​ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ ഏ​ഴ്​ സീ​റ്റ്​ നേ​ടി. മൂ​ന്ന്​ സീ​റ്റു​മാ​യി ബി.​എ​സ്.​പി​യും ഇ​ത്ത​വ​ണ ഗു​ജ്​​റാ​ത്തി​ൽ അ​ക്കൗ​ണ്ട്​ തു​റ​ന്നു.

അ​ഹ്​​മ​ദാ​ബാ​ദ്, വ​ഡോ​ദ​ര, ഭാ​വ്​​ന​ഗ​ർ, ജാം ​ന​ഗ​ർ. രാ​ജ്​​കോ​ട്ട്,​ സൂ​റ​ത്ത്​ കോ​ർ​പ​റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ്​ തെ​ര​െ​ഞ്ഞ​ടു​പ്പു ന​ട​ന്ന​ത്. 20 വ​ർ​ഷ​മാ​യി കോ​ർ​പ​റേ​ഷ​ൻ ഭ​രി​ക്കു​ന്ന ബി.​ജെ.​പി​യെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഏ​ശി​യി​ല്ല. അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സി​‍െൻറ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ക​ൾ ഇ​ത്ത​വ​ണ വി​ഭ​ജി​ക്ക​പ്പെ​ട്ടു. അ​ഹ്​​മ​ദാ​ബാ​ദി​ലും വ​ഡോ​ദ​ര കോ​ർ​പ​റേ​ഷ​നു​ക​ളി​ലു​മാ​ണ്​ ബി.​ജെ.​പി മേ​ധാ​വി​ത്വം തെ​ളി​യി​ച്ച​ത്. സൂ​റ​ത്തി​ൽ എ.​എ.​പി ക​രു​ത്തു​കാ​ട്ടി​യ​പ്പോ​ൾ അ​ഹ്​​മ​ദാ​ബാ​ദി​ലെ മു​സ്​​ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ഉ​വൈ​സി​യു​ടെ പാ​ർ​ട്ടി വി​ജ​യം നേ​ടി​യ​ത്.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം നി​ർ​ണാ​യ​ക​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. 2015ൽ ​ബി.​ജെ.​പി 391 സീ​റ്റു​ക​ൾ നേ​ടി ആ​റു കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ​യും ഭ​ര​ണം നേ​ടി​യി​രു​ന്നു. 174 സീ​റ്റു​ക​ളാ​ണ്​ അ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapArvind Kejriwalgujaratcongress
News Summary - 125-Year-Old Congress Defeated Arvind Kejriwal On AAP win In Gujarat
Next Story