Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right124ാമത്​ ഊട്ടി...

124ാമത്​ ഊട്ടി പുഷ്പമേളക്ക്​ തുടക്കം; എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
124ാമത്​ ഊട്ടി പുഷ്പമേളക്ക്​ തുടക്കം; എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു
cancel
Listen to this Article

ചെന്നൈ: പ്രശസ്തമായ 124ാമത്​ ഊട്ടി പുഷ്പമേളക്ക്​ തുടക്കം. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മേള ഉദ്​ഘാടനം ചെയ്തു. പ്രദർശനം 24 വരെ നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ വിവിധ കലാപരിപാടികളും അരങ്ങേറും. രണ്ടു വർഷത്തെ ഇടവേളക്കുശേഷം ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ സംഘടിപ്പിച്ച മേളയിലേക്ക്​ രാവിലെ മുതൽ തന്നെ സഞ്ചാരികളുടെ തിരക്കായിരുന്നു.

പാർക്കിലെ ഫ്ലവർ ടെറസുകളിൽ അടുക്കി വെച്ചിരുന്ന വർണ്ണാഭമായ പൂക്കളും പുഷ്പാലംകൃത വസ്തുക്കളും ഒരുക്കിയിരുന്നു. കോയമ്പത്തൂർ തമിഴ്‌നാട് അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റിയുടെ ഒരു ലക്ഷം പൂക്കളാൽ രൂപപ്പെട്ട മാതൃകയും നീലഗിരി ജില്ലയിലെ ആറ്​ പ്രാചീന ഗോത്രങ്ങളുടെ ആദരസൂചകമായി 20,000 പൂക്കളുമായി ഗോത്രവർഗ്ഗ കാർണേഷനും പുഷ്പ രംഗോലികളും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഊട്ടിയുടെ 200ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ പേരെ ആകർഷിക്കുന്നുണ്ട്​.


പച്ചക്കറികൾ കൊണ്ട് നിർമ്മിച്ച ചെറിയ ഇനം വന്യജീവികളും വിവിധ പ്രതിമകളും ഉണ്ടായിരുന്നു. കുട്ടികളെ ആകർഷിക്കാൻ കാർട്ടൂൺ ആകൃതിയിലുള്ള വിവിധ അലങ്കാരങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്​. പാർക്കിലുടനീളം പത്ത്​ അലങ്കാര കമാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്​. പൂന്തോട്ടങ്ങളിലായി 275 ഇനങ്ങളിലുള്ള 35,000 പൂച്ചട്ടികൾ അടുക്കി വച്ചിരുന്നു.പൂക്കൾ, പച്ചക്കറികൾ, പഴങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സ്റ്റാളുകളുമുണ്ട്​.

വിനോദസഞ്ചാരികൾ ഇവയുടെ മുന്നിൽ നിന്നുകൊണ്ട് സെൽഫിയും ഗ്രൂപ്പ് ഫോട്ടോയും എടുക്കുന്നതും കാണാം. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി തമിഴ്​നാട്​ ഹോർട്ടികൾച്ചർ വകുപ്പ്​​ മെയ് മാസത്തിൽ പ്രത്യേക വേനൽക്കാല ഉത്സവങ്ങളും പുഷ്പ-ഫല പ്രദർശന മേളകളും സംഘടിപ്പിക്കാറുണ്ട്. കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട്​ വർഷവും ഓൺലൈനിലാണ്​ ഫ്ലവർ ഷോ കണ്ടിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ooty Flower ShowOoty
News Summary - 124th Ooty Flower Show begins
Next Story