ഡല്‍ഹി സി.ആർ.പി.എഫ് ക്യാമ്പിലെ 112 ജവാൻമാർക്ക് കോവിഡ്
text_fieldsന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ക്യാമ്പില്‍ 68 സി.ആർ.പി.എഫ് ജവാൻമാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ മയൂർ വിഹാറിലുള്ള 31ാം ബറ്റാലിയനിലെ ജവാൻമാർക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇതോടെ ഇതേ ബറ്റാലിയനിൽ കോവിഡ് ബാധിച്ച ജവാൻമാരുടെ എണ്ണം 122 ആയി.
ഇതേ ക്യാമ്പിലുള്ള നൂറുപേരുടെ കൂടി പരിശോധനാ ഫലം പുറത്തുവരാനുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരെ ഡൽഹിയിലെ മണ്ഡാവാലിയിലുള്ള ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേ ക്യാമ്പിൽ ജോലി ചെയ്തിരുന്ന എസ്.ഐ റാങ്കിലുള്ള ജവാന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അസം സ്വദേശിയായ ഇയാള്‍ക്ക് പ്രമേഹമടക്കമുള്ള രോഗമുണ്ടായിരുന്നു.
ഏപ്രിൽ ആദ്യവാരം കോവിഡ് സ്ഥിരീകരിക്കപ്പെട്ട സി.ആർ.പി.എഫ് പാരാമെഡിക് യൂനിറ്റിലെ അസിസ്റ്റൻറ് നഴ്സിൽ നിന്നാണ് ജവാൻമാർക്ക് കോവിഡ് പകർന്നതെന്നാണ് സൂചന. ഏപ്രിൽ 17 മുതൽ രോഗലക്ഷണം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹത്തിന് ഐസൊലേഷനിൽ കഴിയവെ ഏപ്രിൽ 21നാണ് കോവിഡ് സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
