Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​ട്രെയിൻ യാത്രക്കാർക്ക് എട്ടിന്റെ പണി! ഇന്നുമുതൽ മൂന്നുദിവസം 120 ട്രെയിനുകൾക്ക് നിയന്ത്രണം; ചിലത് റദ്ദാക്കും, വഴിതിരിച്ചുവിടും

text_fields
bookmark_border
special trains
cancel

ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ന്യൂഡൽഹി ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷയുടെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ വൻ നിയന്ത്രണം. ഇന്നുമുതൽ സെപ്റ്റംബർ 13 വരെ ന്യൂഡൽഹി കേന്ദ്രീകരിച്ചുള്ള റെയിൽവേ സർവിസുകളിലാണ് മാറ്റങ്ങളും ഏർപ്പെടുത്തിയത്.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഡൽഹി പോലീസ് നൽകിയ നിർദ്ദേശത്തെ തുടർന്നാണ് നോർത്തേൺ റെയിൽവേ മൂന്ന് ദിവസത്തെ ട്രെയിൻ നിയന്ത്രണം പ്രഖ്യാപിച്ചത്. ഇന്ത്യ നാലാം തവണ അധ്യക്ഷത വഹിക്കുന്ന ബ്രിക്സ് ഉച്ചകോടി സെപ്റ്റംബർ 12, 13 തീയതികളിലാണ് ന്യൂഡൽഹിയിൽ നടക്കുന്നത്.

രാജ്ധാനി, തേജസ്, വന്ദേ ഭാരത് അടക്കം 120-ഓളം ട്രെയിൻ സർവിസുകളുടെ സമയം പുനഃക്രമീകരിക്കുകയോ, വഴിതിരിച്ചുവിടുകയോ, സർവിസുകൾ ഭാഗികമായി റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.

വഴിതിരിച്ചുവിടുന്ന സർവീസുകൾ: ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടുന്ന റാഞ്ചി, ദിബ്രുഗഢ്, സീൽദാ, ഹൗറ, ഭുവനേശ്വർ രാജ്ധാനി എക്സ്പ്രസുകൾ, സംപൂർണ ക്രാന്തി എക്സ്പ്രസ്, ഗോമതി എക്സ്പ്രസ്, ശ്രമജീവി എക്സ്പ്രസ് തുടങ്ങിയ പ്രമുഖ ദീർഘദൂര സർവoസുകൾ ഡൽഹി ജംഗ്ഷൻ, സാഹിബാബാദ്, ദില്ലി ഷാഹ്ദര തുടങ്ങിയ ബദൽ പാതകൾ വഴിയായിരിക്കും സർവിസ് നടത്തുക.

വൈകുന്ന ​ട്രെയിനുകൾ: ബനാറസ് - ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ്, തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്പ്രസ്, കർണാടക എക്സ്പ്രസ്, ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്, അമൃത ഭാരത്, തമിഴ്‌നാട് എക്സ്പ്രസ്, വിവിധ തേജസ് രാജ്ധാനി സർവീസുകൾ എന്നിവ നിശ്ചിത സമയങ്ങളിൽ വഴിയിൽ പിടിച്ചിടുകയോ പുറപ്പെടുന്ന സമയം വൈകുകയോ ചെയ്യും.

റദ്ദാക്കുന്നവയും സർവീസ് ചുരുക്കുന്നതും: ഗാസിയാബാദ്, പാൽവൽ, ഷാകുർ ബസ്തി, തിലക് ബ്രിഡ്ജ് എന്നീ മേഖലകളെ ബന്ധിപ്പിക്കുന്ന നിരവധി എമു, മെമു പാസഞ്ചർ സർവീസുകൾ പൂർണ്ണമായി റദ്ദാക്കുകയോ യാത്ര ഇടയ്ക്കുവെച്ച് അവസാനിപ്പിക്കുകയോ ചെയ്യും.

യാത്രക്കാർക്കുള്ള സമയവിവരങ്ങൾ പരിശോധിക്കണം:

ട്രെയിൻ സർവീസുകൾ റദ്ദാക്കുകയോ സമയം മാറ്റുകയോ സ്റ്റേഷനുകളിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടുള്ളതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപായി സമയവിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് റെയിൽവേ അധികൃതർ ആവശ്യപ്പെട്ടു. നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) മൊബൈൽ ആപ്പ് വഴിയോ, വെബ്‌സൈറ്റ് വഴിയോ 139 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടോ ഏറ്റവും പുതിയ ട്രെയിൻ വിവരങ്ങൾ ഉറപ്പുവരുത്താവുന്നതാണ്.

റദ്ദാക്കിയ ട്രെയിനുകൾ (സെപ്റ്റംബർ 11):

64015 പാൽവൽ - ശകൂർ ബസ്തി ഇ.എം.യു (PWL-SSB EMU)

64429 ഗാസിയാബാദ് - ന്യൂഡൽഹി ഇ.എം.യു (GZB-NDLS EMU)

64433 ഗാസിയാബാദ് - ന്യൂഡൽഹി ഇ.എം.യു (GZB-NDLS EMU)

64492 ന്യൂഡൽഹി - പാൽവൽ ലേഡീസ് ഇ.എം.യു (NDLS-Palwal Ladies EMU)

64491 ദില്ലി ജംഗ്ഷൻ - ഷാംലി ഇ.എം.യു (Delhi Junction-Shamli EMU)

വഴിതിരിച്ചുവിട്ട ട്രെയിനുകൾ (സെപ്റ്റംബർ 11):

64419 ഹസ്രത്ത് നിസാമുദ്ദീൻ - ഗാസിയാബാദ് ഇ.എം.യു (ഹസ്രത്ത് നിസാമുദ്ദീൻ - തിലക് ബ്രിഡ്ജ് - ബി.പി.എൻ.എൽ - സാഹിബാബാദ് വഴി)

20840 ന്യൂഡൽഹി - റാഞ്ചി രാജ്ധാനി എക്സ്പ്രസ് (ന്യൂഡൽഹി - ദില്ലി ജംഗ്ഷൻ - സാഹിബാബാദ് വഴി)

12424 ന്യൂഡൽഹി - ദിബ്രുഗഢ് രാജ്ധാനി എക്സ്പ്രസ് (ന്യൂഡൽഹി - ദില്ലി ജംഗ്ഷൻ - സാഹിബാബാദ് വഴി)

12314 ന്യൂഡൽഹി - സീൽദാ രാജ്ധാനി എക്സ്പ്രസ് (ന്യൂഡൽഹി - ദില്ലി ജംഗ്ഷൻ - സാഹിബാബാദ് വഴി)

12306 ന്യൂഡൽഹി - ഹൗറ രാജ്ധാനി എക്സ്പ്രസ് (ന്യൂഡൽഹി - ദില്ലി ജംഗ്ഷൻ - സാഹിബാബാദ് വഴി)

22812 ന്യൂഡൽഹി - ഭുവനേശ്വർ രാജ്ധാനി എക്സ്പ്രസ് (ന്യൂഡൽഹി - ദില്ലി ജംഗ്ഷൻ - സാഹിബാബാദ് വഴി)

64904 ഗാസിയാബാദ് - മഥുര ഇ.എം.യു (സാഹിബാബാദ് - തിലക് ബ്രിഡ്ജ് - ഹസ്രത്ത് നിസാമുദ്ദീൻ വഴി)

12394 ന്യൂഡൽഹി - രാജേന്ദ്ര നഗർ ടെർമിനൽ സംപൂർണ ക്രാന്തി എക്സ്പ്രസ് (ന്യൂഡൽഹി - ദില്ലി ജംഗ്ഷൻ - സാഹിബാബാദ് വഴി)

റദ്ദാക്കിയ ട്രെയിനുകൾ (സെപ്റ്റംബർ 12):

64425 ഗാസിയാബാദ് - ന്യൂഡൽഹി ഇ.എം.യു

64432 ന്യൂഡൽഹി - ഗാസിയാബാദ് ഇ.എം.യു

64013 പാൽവൽ - ശകൂർ ബസ്തി ഇ.എം.യു (ഫരീദാബാദിലെ ജോലി കാരണം നേരത്തെ റദ്ദാക്കിയത്)

64015 പാൽവൽ - ശകൂർ ബസ്തി ഇ.എം.യു (ഫരീദാബാദിലെ ജോലി കാരണം നേരത്തെ റദ്ദാക്കിയത്)

64429 ഗാസിയാബാദ് - ന്യൂഡൽഹി ഇ.എം.യു

64433 ഗാസിയാബാദ് - ന്യൂഡൽഹി ഇ.എം.യു

64441 ഗാസിയാബാദ് - ന്യൂഡൽഹി ഇ.എം.യു

64492 ന്യൂഡൽഹി - പാൽവൽ ലേഡീസ് ഇ.എം.യു

64410 ന്യൂഡൽഹി - ഗാസിയാബാദ് ഇ.എം.യു

64443 ഗാസിയാബാദ് - ദില്ലി ജംഗ്ഷൻ ഇ.എം.യു

64418 ദില്ലി ജംഗ്ഷൻ - ഗാസിയാബാദ് എം.ഇ.എം.യു

64445 ഗാസിയാബാദ് - ദില്ലി ജംഗ്ഷൻ ഇ.എം.യു

64412 ദില്ലി ജംഗ്ഷൻ - ഗാസിയാബാദ് ഇ.എം.യു

വഴിതിരിച്ചുവിട്ട ട്രെയിനുകൾ (സെപ്റ്റംബർ 12):

12420 ഗോമതി എക്സ്പ്രസ് (ന്യൂഡൽഹി - ലഖ്നൗ) (ന്യൂഡൽഹി - ദില്ലി ജംഗ്ഷൻ - ദില്ലി ഷാഹ്ദര - സാഹിബാബാദ് വഴി)

12392 ന്യൂഡൽഹി - രാജ്ഗിർ ശ്രമജീവി എക്സ്പ്രസ് (ന്യൂഡൽഹി - ദില്ലി ജംഗ്ഷൻ - ദില്ലി ഷാഹ്ദര - സാഹിബാബാദ് വഴി)

20503 ദിബ്രുഗഢ് - ന്യൂഡൽഹി രാജ്ധാനി എക്സ്പ്രസ് (സാഹിബാബാദ് - ദില്ലി ഷാഹ്ദര - ദില്ലി ജംഗ്ഷൻ വഴി)

12314 ന്യൂഡൽഹി - സീൽദാ രാജ്ധാനി എക്സ്പ്രസ് (ന്യൂഡൽഹി - ദില്ലി ജംഗ്ഷൻ - ദില്ലി ഷാഹ്ദര - സാഹിബാബാദ് വഴി)

12302 ന്യൂഡൽഹി - ഹൗറ രാജ്ധാനി എക്സ്പ്രസ് (ന്യൂഡൽഹി - ദില്ലി ജംഗ്ഷൻ - ദില്ലി ഷാഹ്ദര - സാഹിബാബാദ് വഴി)

64904 ഗാസിയാബാദ് - മഥുര ഇ.എം.യു (സാഹിബാബാദ് - തിലക് ബ്രിഡ്ജ് - ഹസ്രത്ത് നിസാമുദ്ദീൻ വഴി)

54411 റെവാരി - മീററ്റ് കന്റ് പാസഞ്ചർ (ദില്ലി കിഷൻഗഞ്ച് - ദില്ലി ജംഗ്ഷൻ - ദില്ലി ഷാഹ്ദര - സാഹിബാബാദ് വഴി)

11842 കുരുക്ഷേത്ര - ഖജുരാഹോ എക്സ്പ്രസ് (ആദർശ് നഗർ ദില്ലി - ദില്ലി സഫ്ദർജംഗ് - ഓഖ്‌ല വഴി)

64906 ഗാസിയാബാദ് - പാൽവൽ ഇ.എം.യു (സാഹിബാബാദ് - തിലക് ബ്രിഡ്ജ് - ഹസ്രത്ത് നിസാമുദ്ദീൻ വഴി)

54473 ദില്ലി ജംഗ്ഷൻ - സഹാറൻപൂർ പാസഞ്ചർ (ദില്ലി ജംഗ്ഷൻ - ദില്ലി ഷാഹ്ദര - സാഹിബാബാദ് വഴി)

15566 ന്യൂഡൽഹി - ലളിത്ഗ്രാം വൈശാലി എക്സ്പ്രസ് (ന്യൂഡൽഹി - ദില്ലി ജംഗ്ഷൻ - ദില്ലി ഷാഹ്ദര - സാഹിബാബാദ് വഴി)

20802 മഗധ് എക്സ്പ്രസ് (ന്യൂഡൽഹി - ദില്ലി ജംഗ്ഷൻ - ദില്ലി ഷാഹ്ദര - സാഹിബാബാദ് വഴി)

12562 സ്വതന്ത്രതാ സേനാനി എക്സ്പ്രസ് (ന്യൂഡൽഹി - ദില്ലി ജംഗ്ഷൻ - ദില്ലി ഷാഹ്ദര - സാഹിബാബാദ് വഴി)

റദ്ദാക്കിയ ട്രെയിനുകൾ (സെപ്റ്റംബർ 13):

64053 പാൽവൽ - ഗാസിയാബാദ് ഇ.എം.യു

64439 ഗാസിയാബാദ് - ദില്ലി ജംഗ്ഷൻ ഇ.എം.യു

64071 ബല്ലഭ്ഗഢ് - ശകൂർ ബസ്തി ഇ.എം.യു (ഫരീദാബാദിലെ ജോലി കാരണം നേരത്തെ റദ്ദാക്കിയത്)

64078 ന്യൂഡൽഹി - പാൽവൽ ഇ.എം.യു (ഫരീദാബാദിലെ ജോലി കാരണം നേരത്തെ റദ്ദാക്കിയത്)

64411 സാഹിബാബാദ് - ദില്ലി ജംഗ്ഷൻ ഇ.എം.യു

64031 ഗാസിയാബാദ് - ശകൂർ ബസ്തി ഇ.എം.യു

64406 ദില്ലി ജംഗ്ഷൻ - ഗാസിയാബാദ് ഇ.എം.യു

64426 ന്യൂഡൽഹി - ഗാസിയാബാദ് ഇ.എം.യു

വഴിതിരിച്ചുവിട്ട ട്രെയിനുകൾ (സെപ്റ്റംബർ 13):

54474 സഹാറൻപൂർ - ദില്ലി ജംഗ്ഷൻ പാസഞ്ചർ (സാഹിബാബാദ് - ദില്ലി ഷാഹ്ദര - ദില്ലി ജംഗ്ഷൻ വഴി)

12559 ബനാറസ് - ന്യൂഡൽഹി ശിവഗംഗ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (സാഹിബാബാദ് - ദില്ലി ഷാഹ്ദര - ദില്ലി ജംഗ്ഷൻ വഴി)

64472 പാനിപ്പത്ത് - ഗാസിയാബാദ് എം.ഇ.എം.യു (സബ്സി മണ്ഡി - ദില്ലി ജംഗ്ഷൻ - ദില്ലി ഷാഹ്ദര - സാഹിബാബാദ് വഴി)

14030 മീററ്റ് കന്റ് - ശ്രീ ഗംഗാനഗർ സ്പെഷ്യൽ (സാഹിബാബാദ് - ദില്ലി ഷാഹ്ദര - ദില്ലി ജംഗ്ഷൻ - ദില്ലി കിഷൻഗഞ്ച് വഴി)

64903 മഥുര ജംഗ്ഷൻ - ഗാസിയാബാദ് ഇ.എം.യു (ഹസ്രത്ത് നിസാമുദ്ദീൻ - തിലക് ബ്രിഡ്ജ് - സാഹിബാബാദ് വഴി)

64055 പാൽവൽ - ഗാസിയാബാദ് ഇ.എം.യു (ഹസ്രത്ത് നിസാമുദ്ദീൻ - തിലക് ബ്രിഡ്ജ് - സാഹിബാബാദ് വഴി)

12581 ബനാറസ് - ന്യൂഡൽഹി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (സാഹിബാബാദ് - ദില്ലി ഷാഹ്ദര - ദില്ലി ജംഗ്ഷൻ വഴി)

സമയം പുനഃക്രമീകരിച്ച ട്രെയിനുകൾ:

സെപ്റ്റംബർ 11

12724 ന്യൂഡൽഹി - ഹൈദരാബാദ്: ന്യൂഡൽഹിയിൽ നിന്ന് 120 മിനിറ്റ് വൈകും.

12616 ന്യൂഡൽഹി - എം.ജി.ആർ ചെന്നൈ സെൻട്രൽ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്: ന്യൂഡൽഹിയിൽ നിന്ന് 120 മിനിറ്റ് വൈകും

12926 പശ്ചിം എക്സ്പ്രസ്: അമൃത്സറിൽ നിന്ന് 90 മിനിറ്റ് വൈകും.

15304 ഇന്റർസിറ്റി എക്സ്പ്രസ്: ന്യൂഡൽഹിയിൽ നിന്ന് 75 മിനിറ്റ് വൈകും.

12952 തേജസ് രാജ്ധാനി: ന്യൂഡൽഹിയിൽ നിന്ന് 50 മിനിറ്റ് വൈകി പുറപ്പെടും.

12310 ന്യൂഡൽഹി - രാജേന്ദ്ര നഗർ ടെർമിനൽ തേജസ് രാജ്ധാനി: ന്യൂഡൽഹിയിൽ നിന്ന് 50 മിനിറ്റ് വൈകി പുറപ്പെടും.

64441 ഗാസിയാബാദ് - ന്യൂഡൽഹി ഇ.എം.യു: ഗാസിയാബാദിൽ നിന്ന് 20 മിനിറ്റ് വൈകി പുറപ്പെടും.

12382 ന്യൂഡൽഹി - ഹൗറ പൂർവ്വ എക്സ്പ്രസ്: ന്യൂഡൽഹിയിൽ നിന്ന് 35 മിനിറ്റ് വൈകി പുറപ്പെടും.

14212 ആഗ്ര കന്റ് ഇന്റർസിറ്റി എക്സ്പ്രസ്: ന്യൂഡൽഹിയിൽ നിന്ന് 20 മിനിറ്റ് വൈകി പുറപ്പെടും.

സെപ്റ്റംബർ 12

12716 അമൃത്സർ - നാന്ദേഡ് സച്ച്ഖണ്ഡ് എക്സ്പ്രസ്: അമൃത്സറിൽ നിന്ന് 70 മിനിറ്റ് പുനഃക്രമീകരിച്ചു.

15304 ഇന്റർസിറ്റി എക്സ്പ്രസ്: ന്യൂഡൽഹിയിൽ നിന്ന് 40 മിനിറ്റ് വൈകി പുറപ്പെടും.

12952 തേജസ് രാജ്ധാനി: ന്യൂഡൽഹിയിൽ നിന്ന് 25 മിനിറ്റ് വൈകി പുറപ്പെടും.

22824 ന്യൂഡൽഹി - ഭുവനേശ്വർ തേജസ് രാജ്ധാനി: ന്യൂഡൽഹിയിൽ നിന്ന് 20 മിനിറ്റ് വൈകി പുറപ്പെടും.

12310 ന്യൂഡൽഹി - രാജേന്ദ്ര നഗർ ടെർമിനൽ തേജസ് രാജ്ധാനി: ന്യൂഡൽഹിയിൽ നിന്ന് 15 മിനിറ്റ് വൈകി പുറപ്പെടും.

22362 ന്യൂഡൽഹി - രാജേന്ദ്ര നഗർ ടെർമിനൽ അമൃത ഭാരത്: ന്യൂഡൽഹിയിൽ നിന്ന് 35 മിനിറ്റ് വൈകി പുറപ്പെടും.

11058 അമൃത്സർ - ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് എക്സ്പ്രസ്: അമൃത്സറിൽ നിന്ന് 60 മിനിറ്റ് പുനഃക്രമീകരിച്ചു.

12622 ന്യൂഡൽഹി - എം.ജി.ആർ ചെന്നൈ സെൻട്രൽ തമിഴ്‌നാട് എക്സ്പ്രസ്: ന്യൂഡൽഹിയിൽ നിന്ന് 50 മിനിറ്റ് വൈകി പുറപ്പെടും.

4072 ന്യൂഡൽഹി - സുപൗൾ സ്പെഷ്യൽ: ന്യൂഡൽഹിയിൽ നിന്ന് 40 മിനിറ്റ് വൈകി പുറപ്പെടും.

12416 ന്യൂഡൽഹി - ഇൻഡോർ എക്സ്പ്രസ്: ന്യൂഡൽഹിയിൽ നിന്ന് 20 മിനിറ്റ് വൈകി പുറപ്പെടും.

12230 ലഖ്നൗ മെയിൽ: ന്യൂഡൽഹിയിൽ നിന്ന് 10 മിനിറ്റ് വൈകി പുറപ്പെടും.

സെപ്റ്റംബർ 13

12951 തേജസ് രാജ്ധാനി: മുംബൈ സെൻട്രലിൽ നിന്ന് 90 മിനിറ്റ് പുനഃക്രമീകരിച്ചു.

20808 അമൃത്സർ - വിശാഖപട്ടണം ഹിരാകുഡ് എക്സ്പ്രസ്: അമൃത്സറിൽ നിന്ന് 90 മിനിറ്റ് പുനഃക്രമീകരിച്ചു.

11841 ഖജുരാഹോ - കുരുക്ഷേത്ര എക്സ്പ്രസ്: ഖജുരാഹോയിൽ നിന്ന് 90 മിനിറ്റ് പുനഃക്രമീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajdhani, Vande Bharat among 120 trains to be affected over Delhi Division from September 11-13
Next Story