Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം; കർശന നിയന്ത്രണങ്ങളുമായി പശ്ചിമ ബംഗാൾ

text_fields
bookmark_border
ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം; കർശന നിയന്ത്രണങ്ങളുമായി പശ്ചിമ ബംഗാൾ
cancel

കൊൽക്കത്ത: ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം അനുവദിച്ച് പശ്ചിമ ബംഗാൾ സർക്കാർ. രാത്രി എട്ടു മുതൽ പത്തുവരെയാണ് ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി. സമയപരിധി ലംഘിക്കുന്നവർക്കും അംഗീകാരമില്ലാത്ത പടക്കങ്ങൾ ഉപയോഗിക്കുന്നവർക്കുമെതിരെ കർശന പൊലീസ് നടപടിയുണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ മാസം കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും 19 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉത്സവകാല സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കാളിപൂജ, ദീപാവലി, ഛഠ് പൂജ, ജഗദ്ധാത്രി പൂജ തുടങ്ങിയ ആഘോഷങ്ങളിലെ വൻ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും പരിസ്ഥിതി പ്രശ്നങ്ങൾ കുറക്കുന്നതിനുമുള്ള നടപടികളാണ് സർക്കാർ പ്രഖ്യാപിച്ചത്.

വനംമന്ത്രി മനോജ് കുമാർ ഒറോണും മലിനീകരണ നിയന്ത്രണ ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥരുമാണ് സുരക്ഷാ മാർഗനിർദേശങ്ങൾ വിശദീകരിച്ചത്. നവംബർ എട്ടിനാണ് ദീപാവലി. ഛഠ് പൂജക്ക് രാവിലെ ആറു മുതൽ എട്ടു വരെ പടക്കം പൊട്ടിക്കാൻ അനുമതിയുണ്ട്.

ചോക്ലേറ്റ് ബോംബുകൾ, ചങ്ങല പടക്കങ്ങൾ, അമിത പുകയുണ്ടാക്കുന്ന പടക്കങ്ങൾ തുടങ്ങിയ പരമ്പരാഗത വെടിക്കെട്ട് ഉൽപ്പന്നങ്ങൾക്ക് അനുമതിയില്ല. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

നേരത്തേ അന്തരീക്ഷ മലിനീകരണവും ശബ്ദമലിനീകരണവും കുറക്കുന്നതിനും ആളുകളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി തമിഴ്നാടിലും പടക്കം പൊട്ടിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ദീപാവലി ദിവസം രാവിലെ 6 മണി മുതൽ 7 മണി വരെയും, വൈകുന്നേരം 7 മണി മുതൽ 8 മണി വരെയുള്ള രണ്ട് മണിക്കൂർ സമയത്താണ് പടക്കം പൊട്ടിക്കാൻ അനുവാദമുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 120 minutes for crackers, or face police action: Bengal’s Diwali rules
Next Story