Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ മനോവൈകല്യമുള്ള 12കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്​തു

text_fields
bookmark_border
rape
cancel

ലഖ്​നൗ: മനോവൈകല്യമുള്ള 12കാരിയെ കൂട്ട ബലാത്സംഗം ചെയ്​തു. ഉത്തർപ്രദേശിലെ ബാൻഡയിലാണ്​ സംഭവം. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന്​ പൊലീസ്​ പ്രതികരിച്ചു.

വ്യാഴാഴ്​ച രാത്രിമാതാപിതാക്കളോടൊപ്പം കല്യാണത്തിന്​ പോയ പെൺകുട്ടിയെ ചടങ്ങിനിടെ കാണാതായിരുന്നു. പിന്നീട്​ വെള്ളിയാഴ്​ച രാത്രി ബോധരഹിതയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നുന്നെന്ന്​ കോട്​വാലി പൊലീസ്​ സ്​റ്റേഷനിലെ ഉദ്യോഗസ്ഥൻ ഭാസ്​കർ മിശ്ര പറഞ്ഞു.

പെൺകുട്ടി ബലാത്സംഗത്തിനിരയായതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്​. കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താൻ പരിശ്രമം തുടരുകയാണെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gang rapeUP police
News Summary - 12-year-old mentally-challenged girl gang-raped in Uttar Pradesh
Next Story