Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെടിയുണ്ടയേറ്റ്​...

വെടിയുണ്ടയേറ്റ്​ പൊന്നുമോൻ നെഞ്ച്​ പിളർന്നു മരിച്ചു; കരഞ്ഞുതളർന്ന്​​ ഹസീന ബാനു

text_fields
bookmark_border
assam police brutality eviction
cancel
camera_alt

​​അസമിൽ പൊലീസ്​ വെടിവെച്ചുകൊന്ന ശൈഖ്​ ഫരീദ്​. മകന്‍റെ മരണത്തിൽ  വിലപിക്കുന്ന മാതാവ്​ ഹസീന ബാനു

ധോൽപൂർ: ഓടിച്ചാടി നടന്നിരുന്ന പൊന്നുമോൻ വെടിയുണ്ടയേറ്റ്​ നെഞ്ചുതകർന്ന്​ മരിച്ചതിന്‍റെ ആഘാതത്തിൽനിന്ന്​ ഹസീന ബാനു ഇനിയും മോചിതയായിട്ടില്ല. ടിൻ ഷീറ്റ്​ മേഞ്ഞ വീടിന്‍റെ ഇടുങ്ങിയ മുറ്റത്ത് കരഞ്ഞ്​ തളർന്നിരിക്കുകയാണവർ. 'എൻെറ മോനെ അവർ കൊന്നു'വെന്ന്​ പറഞ്ഞ്​ ഇടക്കിടെ നിലവിളിക്കുന്നു...

കുടിയൊഴിപ്പിക്കലിനിടെ അസം പൊലീസ്​ വ്യാഴാഴ്ച വെടിവെച്ചു​െകാന്ന രണ്ടുപേരിൽ ഒരാൾ 12 വയസ്സുള്ള ഇവരുടെ മകൻ ശൈഖ്​ ഫരീദായിരുന്നു. ​ഏറെ നാൾ കാത്തിരുന്ന്​ ലഭിച്ച ആധാർ കാർഡ്​ വാങ്ങാൻ പോസ്റ്റ്​ ഓഫിസിൽ പോയി വരു​േമ്പാഴാണ്​ ഫരീദിനെ പൊലീസ്​ കൊലപ്പെടുത്തിയത്​.

അസമിലെ ദരാങ് ജില്ലയിലെ സിപാജറിൽ ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള ധോൽപൂർ -3 എന്ന ഗ്രാമത്തിലാണ്​ ശൈഖ്​ ഫരീദും കുടുംബവും താമസിക്കുന്ന കൂര. ഇവിടെ നിന്ന്​ രണ്ടു കി.മീ അകലെയാണ്​ വ്യാഴാഴ്ച പൊലീസ്​ അഴിഞ്ഞാടിയ സ്​ഥലം.

ശൈഖ്​ ഫരീദിന്‍റെ മരണത്തിൽ വിലപിക്കുന്ന മാതാവ്​ ഹസീന ബാനു


പോസ്​റ്റ്​ ഓഫിസിൽനിന്ന്​ തന്‍റെ പുതിയ ​ആധാർ കാർഡും വാങ്ങി അതുവഴി വീട്ടിലേക്ക്​ മടങ്ങു​േമ്പാഴാണ്​ ജെ.സി.ബികളുമായി പൊലീസും സംഘവും കുടിയൊഴിപ്പിക്കുന്നതും നാട്ടുകാരുടെ പ്രതിഷേധവും അവൻ കണ്ടത്​. ഏതാനും സമയം കാഴ്ചക്കാരനായി അവിടെ നിലയുറപ്പിച്ചു.

അതിനിടെ, കണ്ണിൽചോരയില്ലാത്ത പൊലീസ്​ സംഘത്തിന്‍റെ തോക്കിൻകുഴലിൽനിന്ന്​ ചീറിപ്പാഞ്ഞു വന്ന വെടിയുണ്ട അവന്‍റെ നെഞ്ചിൻകൂട്​ തകർത്തു. നിന്നിടത്തുതന്നെ പിടഞ്ഞുവീണ്​, നിമിഷങ്ങൾക്കകം ആ കുഞ്ഞുജീവൻ നിലച്ചു. അൽപം മുമ്പ്​ വാങ്ങിയ, പുതുമ മാറാത്ത 12 അക്ക ആധാർ കാർഡാണ്​ ഫരീദിനെ തിരിച്ചറിയാൻ സഹായിച്ചത്​. അസമിൽ, കർശന പരിശോധനകൾക്ക്​ വിധേയരായി പൗരത്വം തെളിയിച്ചവർക്ക്​ മാത്രമാണ്​ ഇപ്പോൾ ആധാർ കാർഡ്​ നൽകുന്നത്​.

നാല് മക്കളിൽ ഏറ്റവും ഇളയവനാണ്​ ഫരീദ്​. "ആധാർ വാങ്ങി തിരിച്ചുവരു​േമ്പാൾ പൊലീസുകാരെയും പ്രതിഷേധക്കാരെയും കണ്ട കൗതുകത്തിൽ നിന്നതായിരുന്നു അവൻ. എന്നാൽ, പൊലീസ് വെടിയുതിർത്തത്​ അവന്‍റെ നേരെയായിരുന്നു. മുന്നിൽ നിന്നാണ്​ വെടിവെച്ചത്​. അവന്‍റെ നെഞ്ചിൽ​ വെടിയുണ്ട പതിച്ചു. സംഭവസ്ഥലത്ത് തന്നെ മരിച്ചു" ബന്ധുവായ റഫീഖുൽ ഇസ്​ലാം മാധ്യമങ്ങളോട്​ പറഞ്ഞു.

മൊഈനുൽ ഹഖ്​ എന്ന മുപ്പതുകാരനാണ്​ പൊലീസ്​ കൊലപ്പെടുത്തിയ മറ്റൊരാൾ. ഇദ്ദേഹത്തിന്‍റെ മൃതദേഹത്തിൽ ആഞ്ഞാഞ്ഞ്​ ചവിട്ടുന്ന സർക്കാർ ഫോ​ട്ടോഗ്രാഫർ ബിജോയ്​ ശങ്കർ ബനിയയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. മൂന്ന്​ പിഞ്ചുകുട്ടികളുടെ പിതാവും വൃദ്ധരായ മാതാപിതാക്കളുടെ ഏക ആശ്രയവുമായിരുന്നു മൊഈനുൽ ഹഖ്​.

അസമിൽ പൊലീസ്​ തകർത്ത്​ തീയിട്ട വീടുകൾ

ബം​ഗാ​ളി സം​സാ​രി​ക്കു​ന്ന മു​സ്​​ലിം​ക​ൾ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന സി​പാ​ജ​ർ റ​വ​ന്യൂ സ​ർ​ക്കി​ളി​നു കീ​ഴി​ലെ ധോ​ൽ​പു​ർ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു കു​ടി​യൊ​ഴി​പ്പി​ക്ക​ൽ. ഇ​വി​ടെ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി എ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. 1500 പൊ​ലീ​സു​കാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ​ 14 മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച്​ വീ​ടു​ക​ൾ പൊ​ളി​ക്കാ​ൻ തു​ട​ങ്ങി​യ​ത് പ്ര​തി​രോ​ധി​ച്ച പ്ര​ദേ​ശ​വാ​സി​ക​ളെ അ​തി​ക്രൂ​ര​മാ​യാ​ണ്​ പൊ​ലീ​സ്​ നേ​രി​ട്ട​ത്.

പ്ര​തി​ഷേ​ധ​ത്തെ അ​ടി​ച്ച​മ​ർ​ത്തി നാ​ലു​ പ​ള്ളി​ക​ൾ അ​ട​ക്കം ഇ​വി​ടെ പൊ​ളി​ച്ചു​മാ​റ്റി. 1970 മു​ത​ൽ ത​ങ്ങ​ൾ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രാ​ണെ​ന്നും എ​വി​ടേ​ക്ക്​ പോ​കാ​നാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ചോ​ദി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assampolice brutalityassam police firing
News Summary - 12-Year-Old Killed In Assam police firing Had Gone To Collect His Aadhaar Card
Next Story