വിമാനത്തിൽ ‘ബോംബ്’ എന്ന് 12കാരി; ലാൻഡിങ്ങിന് പിന്നാലെ സുരക്ഷാ പരിശോധന
text_fieldsഹൈദരാബാദ്: വിമാനത്തിനുള്ളിൽ 12 വയസ്സുകാരിയായ പെൺകുട്ടി നടത്തിയ അബദ്ധ പരാമർശം ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ആർ.ജി.ഐ.എ) വീണ്ടും സുരക്ഷാ ആശങ്കയ്ക്കും പരക്കംപാച്ചിലിനും ഇടയാക്കി. ഒക്ടോബർ 17 ശനിയാഴ്ച അഹമ്മദാബാദിൽ നിന്ന് പഠനയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന 50 ഓളം വിദ്യാർഥികളടങ്ങുന്ന സംഘം സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിലാണ് സംഭവം നടന്നത്.
യാത്രയ്ക്കിടെ കുട്ടി 'ബോംബ്' എന്ന് ഉച്ചരിച്ചതിനെ തുടർന്ന് വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ പ്രത്യേക ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും, യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ച് ബോംബ് സ്ക്വാഡും സി.ഐ.എസ്.എഫും ചേർന്ന് വിശദമായ പരിശോധന നടത്തുകയുമായിരുന്നു. മിനുട്ടുകളോളം ഭീതിദമായ അന്തരീക്ഷം നിലനിന്നെങ്കിലും പരിശോധനയിൽ സംശയാസ്പദമായി ഒന്നുമില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് വിമാനത്താവള അധികൃതരും യാത്രക്കാരും ആശ്വാസത്തിലായത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ വിമാനങ്ങൾക്കും ഹൈദരാബാദ് വിമാനത്താവളത്തിനും നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളും ഇമെയിലുകളും വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭവവും സുരക്ഷാ ഏജൻസികളെ മുൾമുനയിൽ നിർത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

