Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാന ബാലത്സംഗ കേസ്​...

ഹരിയാന ബാലത്സംഗ കേസ്​ പ്രതിയായ പ്ലസ്​ട​ു വിദ്യാർഥി മരിച്ചനിലയിൽ

text_fields
bookmark_border
ഹരിയാന ബാലത്സംഗ കേസ്​ പ്രതിയായ പ്ലസ്​ട​ു വിദ്യാർഥി മരിച്ചനിലയിൽ
cancel

കുരുക്ഷേത്ര: ഹരിയാനയിലെ ജിന്ദിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപെടുത്തിയ കേസിലെ പ്രതിയെന്ന്​ സംശയിക്കുന്ന പ്ലസ്​ടു വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി.​ ചൊവ്വാഴ്​ച രാത്രി ജ്യോതിസറിന്​ സമീപം ഭാക്ര കനാലിലാണ്​ മൃതദേഹം കണ്ടെത്തിയത്​. മൃതദേഹം ജീർണിച്ച്​ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

മൃതശരീരത്തിലെ ടാറ്റൂ കണ്ടാണ്​ വീട്ടുകാർ തിരിച്ചറിഞ്ഞത്. മൃതദേഹത്തിന്​ നാലോ അഞ്ചോ ദിവസത്തെ പഴക്കമുണ്ടെന്നും മരണകാരണം വ്യക്തമ​ല്ലെന്നും പൊലീസ്​ അറിയിച്ചു.

ശനിയാഴ്​ചയാണ്​ പതിനഞ്ചുകാരിയെ കുരുക്ഷേത്രയിലെ വീടിന്​ 100 മീറ്റർ അകലെ നിന്ന്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. കുട്ടി ക്രൂരപീഡനത്തിന്​ ഇരായായിരുന്നു. ലൈംഗികാവയവങ്ങൾ വികൃതമാക്കി, ശരീരത്തിൽ 20ഒാളം മുറിവുകളുള്ള അവസ്ഥയിലായിരുന്നു. പോസ്​റ്റ്​മോർട്ടത്തിൽ പെൺകുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും ശ്വാസകോശവും കരളുമെല്ലാം ചതഞ്ഞിരുന്നതായും തെളിഞ്ഞു. 
പെൺകുട്ടിയെ കാണാതാകുന്നതിന്​ മുമ്പ്​ പ്ലസ്​ടുകാരനൊപ്പം കണ്ടതായി കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. ട്യൂഷൻ ക്ലാസിലേക്ക്​ പോയ പെൺകുട്ടിയെ പ്ലസ്​ട​​ു വിദ്യാർഥി തള്ളികൊണ്ടുപോയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. 
 

Show Full Article
TAGS:12 Student Suspect Haryana rape dead body decomposed mutilated india news 
News Summary - 12 Student, Suspect In Haryana Teen's Rape And Murder, Found Dead- India news
Next Story