Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശീയ ശരാശരിയേക്കാൾ...

ദേശീയ ശരാശരിയേക്കാൾ കൂടുതൽ കോവിഡ്​ ടെസ്​റ്റ്​ നടത്തി കേരളം ഒ​ന്നാമത്​

text_fields
bookmark_border
ദേശീയ ശരാശരിയേക്കാൾ കൂടുതൽ കോവിഡ്​ ടെസ്​റ്റ്​ നടത്തി കേരളം ഒ​ന്നാമത്​
cancel

ന്യൂഡൽഹി: പ്രതിദിനം 10 ലക്ഷം പേരിൽ നടത്തുന്ന കോവിഡ്​ പരിശോധനകളുടെ എണ്ണത്തിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിൽ. 12 സംസ്ഥാനങ്ങളാണ്​ ഈ കണക്കിൽ മുന്നിലെത്തിയത്​. അതിൽ കേരളമാണ്​ ഒന്നാം സ്ഥാനത്ത്​.

രാജ്യത്ത്​ പ്രതിദിനം 10 ലക്ഷം പേരിൽ 844 പേരെയാണ്​ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കുന്നത്​. കേരളത്തിൽ ഇത്​ 3258 ആണ്​. കേരളത്തിന്​ പുറമേ ഡൽഹി-3,225, കർണാടക-1550 എന്നിവരും മുൻപന്തിയിലുണ്ട്​. പത്ത്​ ലക്ഷം പേരിൽ 140 ആളുകളെ പരിശോധിക്കണമെന്നാണ്​ ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്​. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഇതിനേക്കാൾ കൂടുതൽ പരിശോധന നടത്തുന്നുണ്ടെന്ന്​ ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥൻ അറിയിച്ചു.

ആന്ധ്രപ്രദേശ്​ (1,418), ബിഹാർ (1093), ഒഡീഷ (1,072), ഗോവ(1,058), ഝാർഖണ്ഡ്​(994), ജമ്മുകശ്​മീർ(984), തെലങ്കാന(947), തമിഴ്​നാട്​(936), ഹരിയാന(863)എന്നിങ്ങനെയാണ്​ മറ്റ്​ സംസ്ഥാനങ്ങളിലെ ടെസ്​റ്റ്​ ചെയ്യുന്ന നിരക്ക്​. ഇന്ത്യയിൽ ഇതുവരെ 10,87,96,064 കോവിഡ്​ ടെസ്​റ്റുകൾ നടത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
Next Story