ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാൻ മറക്കല്ലേ; ഇന്ത്യയിൽ റോഡപകടങ്ങളുടെ നിരക്ക് കുതിക്കുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ റോഡപകടങ്ങളുടെ നിരക്ക് വർധിക്കുന്നു. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങൾ പെരുകാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2022ലെ റോഡപകടങ്ങളുടെ കണക്കാണ് സർക്കാർ പുറത്തുവിട്ടത്.
2022ൽ 4,61,312 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2021ൽ 4,12,432 അപകടങ്ങളാണ് സംഭവിച്ചത്. 2021നെ അപേക്ഷിച്ച് റോഡപകടങ്ങളുടെ എണ്ണം 2022ൽ 12ശതമാനത്തോളം വർധിച്ചുവെന്ന് കേന്ദ്രഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
റോഡപകടങ്ങളിൽ പെട്ട് കഴിഞ്ഞവർഷം 1,68,491 പേർ മരിക്കുകയും 4,43,366 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൊട്ട് മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് മരണനിരക്കിൽ 9.4 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പരിക്കുകളുടെ എണ്ണത്തിൽ 15.3 ശതമാനവും.
അമിതവേഗതയും മദ്യപിച്ച വണ്ടിയോടിക്കുന്നതും ഗതാഗതനിയമം ലംഘിക്കുന്നതുമാണ് വാഹനാപകടങ്ങൾക്ക് മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്. തെറ്റായ പാതയിലൂടെ വണ്ടിയോടിച്ചതു മൂലമാണ് 2022ൽ 71.2 ശതമാനം ആളുകളും മരണപ്പെട്ടതെന്ന് സർക്കാർ വിലയിരുത്തുന്നു.
2022ൽ ബൈക്ക് അപകടങ്ങളിപെട്ടെ 50,000ത്തോളം പേരാണ് മരിച്ചത്. അപകടത്തിൽ പെട്ടവരൊന്നും ഹെൽമറ്റ് ധരിച്ചിരുന്നില്ല. മരണപ്പെട്ടവരിൽ 35,692 വണ്ടിയോടിച്ചവരും 14,337പേർ പിന്നിലിരുന്ന് യാത്ര ചെയ്തവരുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കാറപകടങ്ങളിൽ പെട്ട് മരിച്ചവരിൽ 16,715 പേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. കഴിഞ്ഞ വർഷം 8,384 ഡ്രൈവർമാരാണ് കാറപകടങ്ങളിൽ പെട്ട് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

