Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
UP Hospital
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ ഡെങ്കി-പകർച്ചപ്പനി പടരുന്നു; 12 കുട്ടികൾ മരിച്ചു, കൂടുതൽ മരണങ്ങളുണ്ടെന്ന്​ റിപ്പോർട്ടുകൾ

text_fields
bookmark_border

ആഗ്ര: ഉത്തർപ്ര​േദശിലെ ഫിറോസാബാദിൽ പകർച്ചപ്പനിയും ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നു. കഴിഞ്ഞദിവസങ്ങളിലായി 12 കുട്ടികൾ മരണത്തിന്​ കീഴടങ്ങിയതായാണ്​ റിപ്പോർട്ടുകൾ. പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയും കുട്ടികൾ മരിക്കുകയും ചെയ്​തോടെ പ്രാദേശിക ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായി.

അടുത്തിടെ ഡസനിലധികം മരണം നടക്കുന്നതായി​ പ്രദേശവാസികൾ പറയു​േമ്പാൾ എട്ടുമരണം മാത്രമാണ്​ വൈറൽ പനിയും ഡെങ്കിപ്പനിയും ബാധിച്ച്​ റിപ്പോർട്ട്​ ചെയ്​തതെന്നാണ്​ ആരോഗ്യപ്ര​വർത്തകരുടെ വാദം.

എന്നാൽ, ഇന്ത്യ ​ടുഡെ നടത്തിയ സർവേയിൽ കഴിഞ്ഞ മൂന്നുദിവസമായി കുട്ടികളടക്കം 24 പേർ നഗ്​ല അമൻ, കപവാലി ഗ്രാമങ്ങളിലായി മരിച്ചതായി പറയുന്നു. ആരോഗ്യവകുപ്പി​െൻറ അനാസ്​ഥയാണ്​ മരണത്തിന്​ കാരണമെന്നാണ്​ പ്ര​േ

ദശവാസികളുടെ ആരോപണം. ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ജാഗ്രത പുലർത്തിയാൽ നിരവധി മരണം ഒഴിവാക്കാമെന്നാണ്​ അവരുടെ പ്രതികരണം.

ശനിയാഴ്​ചയാണ്​ 12 മരണം റിപ്പോർട്ട്​ ചെയ്​തത്​. നാലിനും 17 നും ഇടയിൽ പ്രായമുള്ളവരാണ്​ മരിച്ചവർ. എന്നാൽ, എട്ടുപേർ മാത്രമാണ്​ മരിച്ചതെന്ന്​​ ഫിറോസാബാദ്​ സി.എം.ഒ ഡോ. നീത കുലക്ഷേത്ര പയുന്നു. മറ്റു മരണങ്ങൾ ഡെങ്കിപ്പനിയാണോ പകർച്ചപ്പനിയാണോ എന്ന കാര്യം പരിശോധിച്ച്​ വരികയാണെന്നും അവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dengueViral FeverUP Death
News Summary - 12 minors dead as outbreak of fever, dengue in UP
Next Story