Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാടണഞ്ഞതി​െൻറ...

നാടണഞ്ഞതി​െൻറ ആശ്വാസത്തിൽ ഒഡിഷ തൊഴിലാളികൾ

text_fields
bookmark_border
നാടണഞ്ഞതി​െൻറ ആശ്വാസത്തിൽ ഒഡിഷ തൊഴിലാളികൾ
cancel

ബെർഹാംപൂർ (ഒഡിഷ): ലോക്​ഡൗണിൽ കേരളത്തിൽ കുടുങ്ങിയ ഒഡിഷ തൊഴിലാളികളിൽ ആദ്യസംഘം നാടണഞ്ഞു. ആലുവയിൽനിന്ന്​ പ്രത്യേക ട്രെയിനിൽ പുറപ്പെട്ട 1,110 പേരാണ്​ ഞായറാഴ്ച രാവിലെ ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ജഗനാഥപൂർ സ്റ്റേഷനിൽ എത്തിയത്​.

തെക്കൻ ഒഡീഷ ജില്ലകളിൽ നിന്നുള്ള 511 കുടിയേറ്റ തൊഴിലാളികൾ ട്രെയിൻ ആദ്യം നിർത്തിയ ജഗനാഥ്പൂർ സ്റ്റേഷനിൽ ഇറങ്ങി. കാന്ധമാലി​ലെ 382 പേരും ​​ഗഞ്ചത്തിലെ 130 പേരും റായ്​ഗഡ ജില്ലയിലെ 17 പേരുമാണ്​ ഇറങ്ങിയത്​. സാമൂഹിക അകലം പാലിച്ചാണ്​ ഇവരെ സ്വീകരിച്ചത്​.  കർശന പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. എല്ലാവരെയും ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കും.

മടങ്ങിയെത്തിയവർക്ക്​ അവരവരുടെ ജില്ലകളിൽ 14 ദിവസം ക്വാറൻറീനിൽ കഴിയാനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്​. ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക്​ ബസുകളിലാണ്ൾ​ കൊണ്ടുപോവുക. കാന്ധമൽ ജില്ലയിലെ തൊഴിലാളികൾക്കായി 14 ബസുകളാണ്​ ഏർപ്പെടുത്തിയത്​. 

എറണാകുളം ജില്ലയിലെ മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, കു​റു​പ്പം​പ​ടി, പെ​രു​മ്പാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ക്യാ​മ്പു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ആ​ലു​വ റൂ​റ​ൽ എ​സ്.​പി കെ. ​കാ​ർ​ത്തി​കി​​െൻറ​യും ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​​​െൻറ​യും നേ​തൃ​ത്വ​ത്തി​ലാണ്​ നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​ക്കി​യ​ത്. പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന്​ നാ​ൽ​പ​തോ​ളം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​ണ് ഇ​വ​രെ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. 

ആശങ്കക്കിടയിലും സ്​നേഹപരിചരണം ഒരുക്കിയ കേരളത്തിന്​ നിറഞ്ഞമനസ്സോടെ നന്ദി പറഞ്ഞാണ്​ ഇവർ ആലുവയിൽനിന്ന്​ യാത്രയായത്​. ഭ​ക്ഷ​ണ​വും മ​രു​ന്നും പൊ​ലീ​സ് കൃ​ത്യ​മാ​യി എ​ത്തി​ച്ചു​ന​ൽ​കിയതായും എ​പ്പോ​ഴും വ​ന്ന് വി​ശേ​ഷ​ങ്ങ​ൾ തി​ര​ക്കു​ന്നത്​ വ​ല്ലാ​ത്ത ആ​ശ്വാ​സ​വും സു​ര​ക്ഷി​ത​ബോ​ധ​വും ന​ൽ​കിയതായും ഇവർ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvaodishamigrant labourcovid 19Kerala News
News Summary - 1,150 migrant workers reach Odisha’s Ganjam district from Kerala
Next Story