Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right111 വർഷം പഴക്കമുള്ള...

111 വർഷം പഴക്കമുള്ള പാമ്പൻ റെയിൽവേ തൂക്കുപാലം ചരിത്രത്തിലേക്ക്

text_fields
bookmark_border
Pampan Railway Suspension Bridge
cancel

കോ​യ​മ്പ​ത്തൂ​ർ: 111 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പാ​മ്പ​ൻ റെ​യി​ൽ​വേ തൂ​ക്കു​പാ​ലം ച​രി​ത്ര​മാ​കു​ന്നു. പു​തി​യ പാ​ലം തു​റ​ക്കാ​ൻ ത​യാ​റെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച പാ​മ്പ​ൻ പാ​ലം ക​ട​ലി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്ത് സൂ​ക്ഷി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ച​ത്.

മ​ണ്ഡ​പം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് റെ​യി​ൽ​വേ. ഇ​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും യാ​ത്ര​ക്കാ​രി​ൽ​നി​ന്നും അ​ഭി​പ്രാ​യം തേ​ടും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി.

1911ലാ​ണ് ബ്രി​ട്ടീ​ഷു​കാ​ർ പാ​മ്പ​നും മ​ണ്ഡ​പ​ത്തി​നും ഇ​ട​യി​ൽ റെ​യി​ൽ​വേ പാ​ലം പ​ണി തു​ട​ങ്ങി​യ​ത്. ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന ഭൂ​പ്ര​ദേ​ശ​ത്തെ​യും രാ​മേ​ശ്വ​രം ദ്വീ​പി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും ക​പ്പ​ലു​ക​ൾ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള തൂ​ക്കു​പാ​ല​ത്തി​നും രൂ​പം ന​ൽ​കി.

ശ്രീ​ല​ങ്ക​യി​ലെ ത​ലൈ​മ​ന്നാ​റ്റ​നും ഇ​ന്ത്യ​യി​ലെ ധ​നു​ഷ്‌​കോ​ടി​ക്കും ഇ​ട​യി​ൽ ചെ​റി​യ ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​നും അ​നു​മ​തി ന​ൽ​കി. 1914 ഫെ​ബ്രു​വ​രി 24ന് ​ചെ​ന്നൈ എ​ഗ്മോ​റി​ൽ​നി​ന്ന് ധ​നു​ഷ്‌​കോ​ടി​യി​ലേ​ക്ക് പാ​മ്പ​ൻ റെ​യി​ൽ​പാ​ല​ത്തി​ന് കു​റു​കെ ആ​ദ്യ​ത്തെ ട്രെ​യി​ൻ സ​ർ​വി​സ് ന​ട​ത്തി.

പാ​മ്പ​ൻ പ​ഴ​യ റെ​യി​ൽ​വേ തൂ​ക്കു​പാ​ല​ത്തി​ന് നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള​തി​നാ​ൽ അ​തി​ന്റെ ബ​ലം കു​റ​ഞ്ഞു​വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. ഓ​രോ ത​വ​ണ​യും ക​പ്പ​ലു​ക​ൾ​ക്കും വ​ലി​യ ബോ​ട്ടു​ക​ൾ​ക്കു​മാ​യി പു​തി​യ റെ​യി​ൽ​വേ പാ​ലം ഉ​യ​ർ​ത്തു​മ്പോ​ൾ പ​ഴ​യ പാ​ലം തു​റ​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് തൂ​ക്കു​പാ​ലം ക​ട​ലി​ൽ​നി​ന്ന് മാ​റ്റാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ച​ത്.

പാ​മ്പ​ൻ റെ​യി​ൽ​വേ തൂ​ക്കു​പാ​ല​ത്തി​ലെ സാ​ങ്കേ​തി​ക​പ്ര​ശ്ന​ങ്ങ​ളും വി​ള്ള​ലു​ക​ളും വ​ർ​ധി​ച്ച​തി​നാ​ൽ 2019ലാ​ണ് റെ​യി​ൽ​വേ പു​തി​യ പാ​ലം നി​ർ​മി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. 2019 മാ​ർ​ച്ച് ഒ​ന്നി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നി​ലൂ​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. തു​ട​ർ​ന്ന് 535 കോ​ടി രൂ​പ ചെ​ല​വി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു.

പു​തി​യ പാ​ലം തു​റ​ന്ന് ട്രെ​യി​നു​ക​ൾ രാ​മേ​ശ്വ​ര​ത്തേ​ക്ക് ഓ​ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. പു​തി​യ പാ​ലം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യാ​ൽ പാ​ല​ക്കാ​ട്ടു​നി​ന്നും മം​ഗ​ലാ​പു​ര​ത്തു​നി​ന്നും രാ​മേ​ശ്വ​ര​ത്തേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യാ​ത്ര​ക്കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pampan Railway Suspension Bridge
News Summary - 111-year-old Pampan Railway Suspension Bridge into history
Next Story