Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്കൂൾ ബസിന്...

സ്കൂൾ ബസിന് മുകളിലേക്ക് മരം കടപുഴകി വീണ് 11കാരൻ മരിച്ചു; അഞ്ച് വിദ്യാർഥികൾക്ക് പരിക്ക്

text_fields
bookmark_border
tree falls on school bus
cancel
camera_alt

സ്കൂൾ ബസിന് മുകളിൽ മരം വീണ നിലയിൽ

മുംബൈ: മുംബൈയിലെ ചെമ്പൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് മുകളിലേക്ക് മരം കടപുഴകി വീണ് 11 വയസുകാരൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

തിലക് നഗറിലെ യൂണിവേഴ്സൽ സ്കൂളിന്റെ ബസിന്റെ മുകളിലേക്ക് ഉച്ച 2.50 ഓടെയാണ് മരം വീണത്. 18 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. മരം വീണതോടെ ബസിന്റെ മുൻഭാഗവും മധ്യഭാഗവും തകർന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നാണ് കുട്ടികളെ ബസിൽനിന്ന് പുറത്തെടുത്തത്. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. നിലവിൽ ചികിത്സയിൽ തുടരുന്ന നാലു വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അപകടത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്നും സുരക്ഷാ വീഴ്ചകൾ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നേരത്തെ തന്നെ പരാതി നൽകിയിരുന്നതായും അധികൃതർ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നുമാണ് ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Student Deathschool bushospitalisedtree falls on vehiclesMumbai
News Summary - 11 year old student dies after tree falls on school bus in Mumbai 5 hospitalised
Next Story