Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

11കാരനെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ ചോദിച്ചു; സംഘാംഗത്തെ വെടിവെച്ചു​കൊന്ന് കുട്ടിയെ​ രക്ഷിച്ചു

text_fields
bookmark_border
11-year-old kidnapped and asked for 30 lakh rupees
cancel

ലഖ്നോ: കുട്ടിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നാവശ്യപെട്ട നാലംഗസംഘത്തിൽ ഒരാളെ പൊലീസ് വെടിവെച്ചു കൊന്നു. അതിവിദഗ്ധമായി കുട്ടിയെ രക്ഷിച്ചു. ഗ്രേറ്റർ നോയിഡയിലെ ലക്സർ ഗ്രാമത്തിലാണ് സംഭവം. സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ ഒരാൾക്കായി തെരച്ചിൽ ഊർജിതമാക്കി.

ശനിയാഴ്ച രാവിലെ 11.30ഓടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ വിട്ടുനൽകണമെങ്കിൽ 30 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്ന് സംഘം മാതാപിതാക്കളോട് ആവശ്യപ്പെട്ടത്. ഇതോ​ടെ പൊലീസ് സമർഥമായി ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

തട്ടിക്കൊണ്ടുപോയ സംഘം പറഞ്ഞയിടത്ത് തിങ്കളാഴ്ച രാവിലെ ആറുമണിയോടെ കുട്ടിയുടെ അച്ഛൻ പണവുമായെത്തി, അവർ പറഞ്ഞ സ്ഥലത്ത് പണം വെച്ചു. പണം കൈപറ്റിയ ശേഷം കുട്ടിയെ വിട്ടുകൊടുത്തു. കുട്ടി സുരക്ഷിതമായി മാതാപിതാക്കളോടൊപ്പം എത്തി എന്ന് ഉറപ്പാക്കിയതിന് പിന്നാലെ പ്രതികൾക്കെതിരെ പൊലീസ് നടപടിയെടുക്കുക്കുകയായിരുന്നു. ലക്സർ ഗ്രാമത്തിനു സമീപം വെച്ച് ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സംഘാംഗത്തിന് വെടിയേറ്റത്. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന വിശാൽ, റിഷഭ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ നാലാമൻ ഇപ്പോഴും ഒളിവിലാണെന്നും ഇയാളെ കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 11-year-old kidnapped and asked for 30 lakh rupees
Next Story