Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരാണാ വിരുതൻ? 11 കാരൻ...

ആരാണാ വിരുതൻ? 11 കാരൻ പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്ന്​ 20 ലക്ഷം രൂപ മോഷ്​ടിച്ചു

text_fields
bookmark_border
11-year-old boy seamlessly steals Rs 20 lakh from bank, walks out with bundles of cash
cancel
camera_alt

11-year-old boy seamlessly steals Rs 20 lakh from bank, walks out with bundles of cash

ജിന്ദ്​: ഒരാൾക്ക്​ ബാങ്കിൽ നിന്ന്​ നല്ലൊരു സംഖ്യ​ മോഷ്​ടിക്കാനുള്ള 'സാമർഥ്യം' ഉണ്ടാകാൻ എത്ര വയസുവേണം​​? മിനിമം 18 എങ്കില​ും കഴിയണം എന്നാണെങ്കിൽ തെറ്റി. 11 വയസുകാരൻ 'ഗംഭീരമായി' ബാങ്കിൽ നിന്ന്​​ പണം മോഷ്​ടിച്ച വാർത്ത കേട്ടാണ്​ പലരും അത്​ഭുതപ്പെടുന്നത്​. ഒന്നും രണ്ടും രൂപയല്ല. 20 ലക്ഷം രൂപ !

ഹരിയാനയിലെ ജിന്ദിലാണ്​ സംഭവം നടന്നത്​. ഏതെങ്കിലും നാട്ടുമ്പുറത്തെ ചെറിയ ബാങ്കിലല്ല. നല്ല സു​രക്ഷയുള്ള പഞ്ചാബ്​ നാഷണൽ ബാങ്കിൽ നിന്നാണ്​ തിങ്കളാഴ്​ച എല്ലാവരെയും ഞെട്ടിച്ച​ മോഷണം നടന്നത്​.


നല്ല തിരക്കുള്ള സമയത്താണ്​ കുട്ടി ബാങ്കിലെത്തിയത്​. കാഷ്യർ എന്തോ ആവശ്യത്തിന്​ ഇരിപ്പിടത്തിൽ നിന്ന്​ എണീറ്റപ്പോഴായിരുന്നു കുട്ടിയുടെ മോഷണം. വൈകീട്ട്​ കണക്ക്​ നോക്കു​േമ്പാഴാണ്​ 20 ലക്ഷത്തി​െൻറ കുറവ്​ വന്നതായി​ അറിയുന്നത്​. ദൃശ്യങ്ങളെല്ലാം സി.സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്​. പൊലീസ്​ കേസെടുത്തു അന്വേഷണം നടത്തിയതോടെ ആളെ പിടികിട്ടി. കുട്ടിക്കു പിന്നിൽ ആരാണെന്നിനെ കുറിച്ച്​​ അന്വേഷണം നടത്തിവരികയാണ്​.

അഞ്ചു ലക്ഷത്തി​െൻറ നാലു കെട്ടുകളാണ്​ കുട്ടി എടുത്തുകൊണ്ടുപോയതെന്ന്​ ബാങ്ക്​ മാനേജർ വിശ്വജിത്ത്​ സിൻഹ പറഞ്ഞു. കാഷ്യറുടെ അശ്രദ്ധകൊണ്ടാണ്​ മോഷണം നടന്നതെന്ന്​ മാനേജർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank robbery
News Summary - 11-year-old boy seamlessly steals Rs 20 lakh from bank, walks out with bundles of cash
Next Story